വൈരങ്കോട്: ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ നടപ്പാക്കുന്ന ചുണ്ടിക്കൽ പാലപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ 2000 മീറ്റർ പൈപ്പ് നീട്ടുന്നതിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം വെട്ടം ആലിക്കോയ നിർവഹിച്ചു. എം.പി. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ്കുട്ടി, പല്ലാർ മുഹമ്മദ്കുട്ടി, എം.കെ. ബാവ ഹാജി, എം.പി. അബൂബക്കർ ഹാജി, വെള്ളാടത്ത് അസൈനാർ, ഫഖ്റുദ്ദീൻ പല്ലാർ, പള്ളത്ത് കുഞ്ഞിപ്പ, മണാട്ടിൽ സിദ്ദീഖ്, എം.പി. ഹക്കിം, അസ്ലം ഹുദവി, എം.കെ. സൽമാൻ, ബഷീർ കല്ലൻ എന്നിവർ സംസാരിച്ചു. ഒളിച്ചുകളിച്ച് വൈദ്യുതി: പുറത്തൂർ കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച് നടത്തി പുറത്തൂർ: പുറത്തൂരിലും പരിസരത്തും അടിക്കടിയിലുള്ള കറൻറ് കട്ടിൽ പ്രതിഷേധിച്ച് പുറത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച് നടത്തി. പുറത്തൂരിൽ പുതിയതായി ഒരു സബ് സ്റ്റേഷനോ എച്ച്.ടി ലൈനോ വന്നാൽ മാത്രമേ വൈദ്യുതി പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ. അതിനായി മുൻ യു.ഡി.എഫ് സർക്കാർ എടുത്ത തീരുമാനം എൽ.ഡി.എഫ് സർക്കാർ മരവിപ്പിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം ഭരണസമിതി ചർച്ചക്ക് കൊണ്ടുവന്ന് ഐകകണ്ഠ്യേന പാസാക്കി സർക്കാരിന് അയച്ചുകുടുത്തിട്ടുണ്ടെന്നും മണ്ഡലം എം.എൽ.എ കൂടിയായ മന്ത്രി കെ.ടി. ജലീൽ പുറത്തൂരിലെ വൈദ്യുതി പ്രശ്നത്തിൽ ഇടപെടാത്തതിൽ ആശങ്കയുണ്ടെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മലപ്പുറം ഡി.സി.സി അംഗവും പുറത്തൂർ പഞ്ചായത്ത് അംഗവുമായ സി.എം. പുരുഷോത്തമൻ മാസ്റ്റർ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ടി.പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സദക്ക പുറത്തൂർ, ഡി.സി.സി അംഗം സി.പി. നാണു, സി.എം. രവീന്ദ്രനാഥ്, പൂതേരി സലാം, അമ്മിക്കോട്ടിൽ അപ്പുനായർ, ഹംസത്ത്, ജനാർദനൻ നായർ, വി.പി. നൗഷാദ്, അൻവർ കക്കിടി, വിനോദ് പുറത്തൂർ എന്നിവർ നേതൃത്വം നൽകി. പെരുന്നാൾ നമസ്കാരം പുറത്തൂർ ജുമാമസ്ജിദ്: 9.00 പുറത്തുർ കളൂർ ജുമാമസ്ജിദ്: 9.00 പുറത്തൂർ കാവിലക്കാട് ജുമാമസ്ജിദ്: 9.00 കുറുമ്പടി ജുമാമസ്ജിദ്: 8.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.