ലോകകപ്പ് ഞങ്ങളുടേത് കൂടി; ആവേശമായി പെൺകുട്ടികളുടെ ഷൂട്ടൗട്ട് മത്സരം

വേങ്ങര: ലോകകപ്പ് ഫുട്ബാൾ പന്തുരുളുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്കൂൾ മൈതാനത്ത് പെൺകുട്ടികളുടെ ഷൂട്ടൗട്ട് മത്സരം. കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ലോകകപ്പിനെ സ്വാഗതം ചെയ്ത് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. ആവേശം നിറഞ്ഞ കളിക്കളത്തിൽ ലോകകപ്പ് മത്സരത്തി​െൻറ വീറും വാശിയും തങ്ങൾക്കുമുണ്ടെന്ന് തെളിയിക്കുന്നതായി പെൺകുട്ടികളുടെ പ്രകടനം. ആൺകുട്ടികളുടെ ബ്രസീൽ-അർജൻറീന സൗഹൃദ മത്സരവും സ്‌കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബേബി ജോൺ കിക്കോഫ് ചെയ്തു. പ്രധാനാധ്യാപകൻ പി.ബി. അനിൽ കുമാർ, ഹസൻ ആലുങ്ങൽ, വി. ഷാജിത്, റസാക്ക്, ഷഫീഖ്, സുജിത് കുമാർ എന്നിവർ മത്സരം നിയന്ത്രിച്ചു. പടം : കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് ഫുട്ബാളിനെ സ്വാഗതം ചെയ്ത് പെൺകുട്ടികൾക്ക് നടത്തിയ ഷൂട്ടൗട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.