പറമ്പിക്കുളം: . ചുങ്കം-പറമ്പിക്കുളം റോഡിനിടയിലാണ് വൻമരം വ്യാഴാഴ്ച രാവിലെ കടപുഴകി വീണത്. വനംവകുപ്പ് അധികൃതരും ഇ.ഡി.സി അംഗങ്ങളും രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരംമറിച്ചുനീക്കിയത്. നാലുമണിക്കൂർ ഗതാഗത സ്തംഭിച്ചു. സ്വകാര്യ ബസ് നിയന്ത്രണംതെറ്റി പാടത്തേക്ക് തെന്നിമാറി വടവന്നൂർ: അമിതവേഗതയിൽ സഞ്ചരിച്ച സ്വകാര്യ ബസ് ഊട്ടറയിൽ നിയന്ത്രണംതെറ്റി പാടത്തേക്ക് തെന്നിമാറി. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് ഊട്ടറ പാലത്തിനു സമീപം സമീപത്തുവെച്ചാണ് അപകടമുണ്ടായത്. റോഡിെൻറ ദിശയിൽനിന്ന് മാറി സഞ്ചരിച്ച ബസിനെ കണ്ട് എതിർദിശയിലെമറ്റു വാഹനങ്ങൾ നിർത്തിയിട്ടതിനാൽ ദുരന്തം ഒഴിവായി. യാത്രക്കാരെ ഇറക്കി മറ്റുബസുകളിൽ കയറ്റി വിടുകയാണുണ്ടായത്. ഊട്ടറ വളവിൽ അമിതവേഗതയിൽ വാഹന അപകടങ്ങൾ വർധിക്കുകയാണ്. മുന്നറിയിപ്പ് ബോർഡും പൊലീസ് പരിശോധനയും ശക്തമാക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.