തരൂർ മണ്ഡലം 'മെറിറ്റ്' പദ്ധതി: വിദ്യാർഥി അനുമോദനം നാളെ

പാലക്കാട്: തരൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'മെറിറ്റി'​െൻറ ഭാഗമായി 2017-18 അധ്യയനവർഷം മണ്ഡലത്തിൽ വിദ്യാലയങ്ങളിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയവരെ ജൂൺ 16ന് രാവിലെ 10ന് വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അനുമോദിക്കും. മന്ത്രി എ.കെ. ബാലൻ പരിപാടി ഉദ്ഘാടനം ചെയ്യും. മെറിറ്റ് പദ്ധതിയുടെ ചെയർമാനും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ സി.കെ. ചാമുണ്ണി അധ്യക്ഷത വഹിക്കും. തരൂർ മണ്ഡലത്തിൽ 100 ശതമാനം വിജയം നേടിയ രണ്ട് സ്കൂളുകളെയും ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ ചേർത്തിയ വടക്കഞ്ചേരി മദർ തെരേസ സ്കൂളിനെയും പരിപാടിയുടെ ഭാഗമായി അനുമോദിക്കും. മണ്ഡലത്തിലെ 38 ഗ്രന്ഥശാലകൾക്ക് കമ്പ്യൂട്ടർ, എൽ.സി.ഡി സ്ക്രീൻ, െപ്രാജക്ടർ എന്നിവയും വിതരണം ചെയ്യും. മാങ്ങോട്-എളനാട് റോഡ്് ഉദ്ഘാടനം 16ന് പാലക്കാട്: തരൂർ മണ്ഡലത്തിലെ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് മാങ്ങോട്-എളനാട് റോഡി‍​െൻറ ഉദ്ഘാടനം 16ന് വൈകീട്ട് മൂന്നിന് മാങ്ങോട് േഗറ്റിൽ മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 30 ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി. രജിമോൻ അധ്യക്ഷത വഹിക്കും. വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനാചരണം പാലക്കാട്: വയോജനങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായുള്ള എൽഡർ അബ്യൂസ് അവയർനസ് ഡേയായ ജൂൺ 15ന് മുന്നോടിയായി സാമൂഹിക നീതി വകുപ്പ് നടത്തിയ ജില്ലതല ബോധവത്കരണ ദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സമ്മേളന ഹാളിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു സുരേഷ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ മുഖ്യാതിഥിയായി. ഡോ. രാധാകൃഷ്ണൻ, റിട്ട. ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ് കാസിം എന്നിവർ ക്ലാസെടുത്തു. ദിനാചരണത്തി‍​െൻറ ഭാഗമായി സിവിൽ സ്റ്റേഷനിൽനിന്നാരംഭിച്ച വാഹന പ്രചാരണജാഥയും ഫ്ലാഷ് മോബും എ.ഡി.എം ടി. വിജയൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.