അട്ടപ്പാടിയിൽ 222 ഭൂരഹിതർക്ക് പട്ടയം നൽകും –ജില്ല കലക്ടർ

പാലക്കാട്: അട്ടപ്പാടിയിലെ ഭൂരഹിതരായ 222 ആദിവാസികൾക്ക് പട്ടയം നൽകുമെന്ന് ജില്ല കലക്ടർ ഡി. ബാലമുരളി. ആദിവാസി പുനരധിവാസ മിഷൻ ജില്ലതല സമിതി യോഗത്തിലാണ് തീരുമാനം. അഗളി, കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലായി 169.06 ഏക്കർ ഭൂമിയാണ് പതിച്ചു നൽകുക. കൂടുതൽ പേർക്ക് ഭൂമി നൽകാനുള്ള നടപടി വേഗത്തിലാക്കാൻ ജില്ല കലക്ടർ നിർദേശം നൽകി. ചിറ്റൂർ താലൂക്കിലെ ഭൂരഹിതരായ 141 ആദിവാസികൾക്ക് മണ്ണാർക്കാട് -ഒന്ന് വില്ലേജിലെ തത്തേങ്കലത്തുള്ള 145 ഏക്കർ നിക്ഷിപ്ത വനഭൂമി പതിച്ചു നൽകാനും യോഗത്തിൽ തീരുമാനമായി. ചിറ്റൂർ വല്ലങ്ങി വില്ലേജിലെ ജലസേചന വകുപ്പി‍​െൻറ 32.55 ഏക്കർ ഭൂമി 104 ഭൂരഹിതർക്ക് 20 ദിവസത്തിനകം നൽകാൻ ജില്ല കലക്ടർ തഹസിൽദാറെ ചുമതലപ്പെടുത്തി. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിയിയുടെ ഡാറ്റ ബാങ്ക് നിർമാണം വേഗത്തിലാക്കും. ഇതിനായി ഭൂമി വിൽക്കാൻ സമ്മതമറിയിച്ച് ഇതുവരെ 76 വ്യക്തികളുടെ അപേക്ഷകൾ ലഭിച്ചു. അട്ടപ്പാടി മുക്കാലി-ചിണ്ടക്കൽ റോഡ് നിർമാണം തുടങ്ങി. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം ചെലവിട്ടാണ് ആദ്യഘട്ടത്തിൽ 0.92 കി.മീ. റോഡ് നിർമിക്കുക. 2.5 കി.മീ നീളമുള്ള റോഡി‍​െൻറ എസ് റ്റിമേറ്റ് തയാറാക്കി പ്രവർത്തക സമിതിയുടെ അംഗീകാരത്തിന് നൽകിയിട്ടുണ്ട്. അട്ടപ്പാടി ചുരം റോഡിലുള്ള അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ല കലക്ടർ വനം വകുപ്പിനും പി.ഡബ്ല്യു.ഡി (നിരത്ത്) വിഭാഗത്തിനും നിർദേശം നൽകി. ജില്ല കലകടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജ്, റവന്യു-വനം-പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. കാലവർഷം ശക്തമായതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ പാലക്കാട്: കാലവർഷം ശക്തമായതിനാൽ ഡാമുകൾ തുറന്നുവിടാൻ സാധ്യതയുള്ളതിനാൽ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരും മറ്റുള്ളവരും ഒഴുക്കുളള പുഴകളിലും മറ്റും ഇറങ്ങരുന്നതെന്നതുൾപ്പെടെയുളള ജാഗ്രത നിർദേശം പാലിക്കണമെന്ന് ജില്ല കലക്ടർ ഡി. ബാലമുരളി അറിയിച്ചു. സംഭരണശേഷിയോടടുക്കുന്നതിനാൽ ശിരുവാണി അണക്കെട്ട് നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. ശിരുവാണി, ഭവാനി പുഴകളുടെ തീരത്ത് താമസിക്കുന്നവർക്ക് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ ജാഗ്രതാ നിർദേശം നൽകി. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും വെള്ളക്കെട്ടുകൾക്ക് അടുത്ത് പോകുന്നതും മഴയത്തിറങ്ങുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.