ഉരുൾപ്പൊട്ടൽ ഭീതി ഒഴിയാതെ അന്നമ്മ

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയം മലയോര മേഖലയിൽ പായിപ്പുല്ല് താമസിക്കുന്ന അന്നമ്മക്ക് ഉരുൾപൊട്ടൽ ഭീതിയോടെയേ ഓർക്കാനാവുന്നുള്ളൂ. ചൊവ്വാഴ്ച രാത്രി സ്വന്തം വീടിനോട് ചേർന്ന അടുക്കളയിൽ അത്താഴം കഴിച്ച് സ്വസ്ഥമായി ഉറങ്ങാനുള്ള ഒരുക്കം നടത്തുമ്പോഴാണ് ഉരുൾപൊട്ടൽ സംഹാര താണ്ഡവമാടിയത്. കനത്ത മഴക്കിടയിൽ മലവെള്ളപ്പാച്ചിലി‍​െൻറ ഉഗ്രൻ ശബ് ദം കേട്ട് ഞെട്ടിത്തരിച്ചുപോയി ഈ വയോധിക. വീടിന് പുറത്തിറങ്ങി തൊട്ടടുത്ത ബന്ധുവി‍​െൻറ വീട്ടിൽ അഭയം തേടാൻ മനസ്സ് കൊതിച്ചെങ്കിലും മഴയുടെ പെരുമ്പറക്കിടെ സഹോദരൻ തടത്തിൽ ചാക്കോയുടെ വീട് ഉരുൾപൊട്ടലിൽ തകർന്ന ശബ്ദമാണ് കേട്ടത്. ആപത്തൊന്നും വരുത്തരുതെന്ന പ്രാർഥന നിറഞ്ഞ ഇരവുകളാണ് അന്നമ്മ ബുധനാഴ്ച പുലരുംവരെ തള്ളിനീക്കിയത്. ഇരുവരുടെയും വീട് നഷ്ടപ്പെട്ടെങ്കിലും ജീവഹാനി ഇല്ലല്ലോ എന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.