മഞ്ചേരി: കാലവർഷം കനത്ത് മഴക്കെടുതികൾ കൂടിയപ്പോൾ നിലമ്പൂർ താലൂക്കിൽ കലക്ടർ പ്രഖ്യാപിച്ച അവധി ആരും അറിയാതെ പോയി. ബുധനാഴ്ച രാവിലെയാണ് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ വകുപ്പിൽ ഡി.ഡി, ഡി.ഡി.ഇ, ഡി.ആർ.ഡി.എ, തഹസിൽദാർ എന്നിവർക്ക് രാവിലെതന്നെ സർക്കുലർ കൈമാറാൻ നടപടി സ്വീകരിച്ചതായി എ.ഡി.എം വി. രാമചന്ദ്രൻ അറിയിച്ചു. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഉച്ചക്ക് ഒരുമണി കഴിഞ്ഞാണ് വിവരമെത്തിയത്. രാവിലെ 10.45നാണ് സർക്കുലർ ലഭിച്ചതെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു. പുഴയിൽ യുവാവിനെ കാണാതായ സംഭവത്തിൽ തിരച്ചിൽ നടത്തുന്നതിെൻറ ചുമതലയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ താലൂക്കിൽ കനത്ത മഴയും മണ്ണിടിച്ചിലും പുഴകൾ കരകവിഞ്ഞ് നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മൂടുകയും ചെയ്തതിെൻറ പശ്ചാത്തലത്തിലാണ് സർക്കുലർ. തെക്കുപടിഞ്ഞാറൻ കാലവർഷം സജീവമായി തുടരുന്ന സാഹചര്യത്തിലാണ് ദുരന്തനിവാരണ അതോറിറ്റി ജാഗ്രത പുലർത്താൻ മുന്നറിയിപ്പ് നൽകിയത്. പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി നൽകാനാണ് സർക്കുലറിൽ നിർദേശിച്ചത്. അംഗൻവാടികൾ വരെ പ്രവർത്തിക്കാതെ അവധി നൽകാൻ നിർദേശിച്ചതാണ്. എ.ഡി.എം വി. രാമചന്ദ്രൻ രാവിലെയാണ് കലക്ടറുടെ സർക്കുലർ പുറത്തിറക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയത്. എന്നാൽ, ഇത് എത്തേണ്ട സ്കൂളുകളിൽ സമയത്തിന് എത്താത്തതിനാൽ നിലമ്പൂർ താലൂക്കിൽ മിക്കയിടത്തും സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.