പാലക്കാട്: ടൗൺ റെയിൽേവ സ്റ്റേഷനിൽ പാലക്കാട് എക്സൈസും ഐ.ബിയും ആർ.പി.എഫും നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായി. കൊല്ലം വടക്കേവിള സ്വദേശി അമീർഷാൻ (18), കൊല്ലം മയ്യനാട് സ്വദേശി ഉമ്മർഖാൻ മൻസിലിൽ ഫിറോസ് ഖാൻ (19) എന്നിവരാണ് പിടിയിലായത്. ബാഗിനുള്ളിൽ തുണികൾക്കിടയിൽ മറച്ചുവെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തമിഴ്നാട് ദിണ്ടിക്കലിൽനിന്ന് കഞ്ചാവ് വാങ്ങി കൊല്ലം നഗരത്തിലെ വിവിധ കോളജ്, സ്കൂൾ വിദ്യാർഥികൾക്ക് ചെറിയ പൊതികളിലാക്കി വിതരണത്തിനായി കൊണ്ടുപോകുന്നതാണെന്ന് പ്രതികൾ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവ് ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലവരും. പ്രതികളെ പാലക്കാട് ജെ.എഫ്.സി.എം കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനക്ക് റേഞ്ച് ഇൻസ്പെക്ടർ എം. റിയാസ്, അസി. എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജ്, ആർ.പി.എഫ് എസ്.ഐ മാത്യു സെബാസ്റ്റ്യൻ, എ.എസ്.ഐ സി. വൽസലൻ, ഹെഡ് കോൺസ്റ്റബിൾ എം.ആർ. കണ്ണൻ, പ്രിവൻറീവ് ഓഫിസർമാരായ രാജേഷ് കുമാർ, സന്തോഷ് കുമാർ, സജീവ്, മുഹമ്മദ് ഷെറീഫ്, വിപൻദാസ്, സുമേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ മൂസാപ്പ, ഹരിദാസ്, കെ. അഭിലാഷ്, എക്സൈസ് ഡ്രൈവർ കണ്ണദാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.