ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്​ വിദ്യാർഥി മരിച്ചു

വേങ്ങര: . കണ്ണമംഗലം എരണിപ്പടിയിലെ അരീക്കാൻ അബ്ദുൽ സമദി​െൻറ മകൻ മുഹമ്മദ് അർഷദാണ് (16) മരിച്ചത്. ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പത്താം ക്ലാസ് കഴിഞ്ഞിരിക്കുകയായിരുന്നു. കുന്നുംപുറം വേങ്ങര റോഡിൽ ഇ.കെ പടിയിലായിരുന്നു അപകടം. ബുധനാഴ്ച രാവിലെ പത്തുമണിയോടെ വേങ്ങര ഭാഗത്തുനിന്ന് കുന്നുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും കുന്നുംപുറത്തുനിന്ന് വേങ്ങര ഭാഗത്തേക്ക് വന്ന ബൈക്കുമാണ് അപകടത്തിൽപെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹയാത്രികനായിരുന്ന ഹസനുൽ ബന്ന (16) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വൈകീട്ട് അഞ്ചരയോടെ എടക്കാപ്പറമ്പ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ബുഷ്‌റ. സഹോദരൻ: അൻഷിദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.