ഉണങ്ങിവീഴാറായ മരം അപകട ഭീഷണിയുയർത്തുന്നു

മണ്ണൂർ: തടുക്കശ്ശേരി ടൗണിൽ പാതയോരത്തെ ഉണങ്ങിവീഴാറായ കൂറ്റൻ മരം യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയാവുന്നു. പാതയോരത്ത് ഉണങ്ങിയ മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും പൊതുമരാമത്തിനും പരാതി നൽകിയെങ്കിലും നടപടിയായില്ല. രണ്ടുതവണ മരത്തി‍​െൻറ കൊമ്പ് പൊട്ടിവീണ് വൈദ്യുതി കമ്പി മുറിഞ്ഞിരുന്നു. പാതയിലേക്ക് ചരിഞ്ഞ് നിൽക്കുന്ന മരം ശക്തമായ കാറ്റടിച്ചാൽ വൈദ്യുതി കമ്പിയിലേക്ക് വീഴാനും സാധ്യതയുണ്ട്. താഴെ നിരവധി കച്ചവട സ്ഥാപനങ്ങൾ, വാഹനങ്ങൾ, വീടുകൾ എന്നിവയും സ്ഥിതി ചെയ്യുന്നുണ്ട്. പൊതുമരാമത്ത് ഉടൻ നടപടി സ്വീകരിക്കണമെന്നും നടപടിയായില്ലെങ്കിൽ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. മഴയിലും കാറ്റിലും മരം വീണ് വീടും വൈദ്യുതിക്കാലുകളും തകർന്നു ആലത്തൂർ: കാലവർഷം തുടങ്ങിയതു മുതൽ ഇതുവരേയായി താലൂക്കിൽ അമ്പതോളം വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടായി പെരിങ്കുളങ്ങരയിൽ മരം വീണ് വേലായുധ​െൻറ വീടാണ് ഒടുവിലായി തകർന്നത്. മാത്തൂർ ഉദയാർ മന്ദത്ത് മരംവീണ് ഏഴ് വൈദ്യുതി പോസ്റ്റുകൾ മാറ്റിയതായും താലൂക്ക് ഒാഫിസ് അധികൃതർ പറഞ്ഞു. വി.ഇ.ഒക്ക് സസ്പെൻഷൻ പാലക്കാട്: ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ സി. രൂപേഷിനെ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഭവന പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ സർവിസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി ഗ്രാമവികസന കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.