പാലക്കാട്: കേരള മുസ്ലിം കോൺഫറൻസ് (മുസ്ലിം ഐക്യവേദി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ 300 പേർക്ക് . എൽ.ഡി.എഫ് കൺവീനർ വി. ചാമുണ്ണി വിതരണോദ്ഘാടനം നിർവഹിച്ചു. കേരള മുസ്ലിം കോൺഫറൻസ് ജനറൽ കൺവീനർ എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. ടി.എം. സെയ്ത്, എസ്.എ. മുഹമ്മദ് യൂസുഫ്, കെ.എ. ലത്തീഫ്, എ. ജബ്ബാറലി, കെ.എ. അബ്ദുറബ്ബ്, ടി.കെ. മുഹമ്മദ് ബഷീർ, കെ.എം. സിദ്ദിഖ്, എ. ബഷീർ അഹമ്മദ്, കെ.എ. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം ചിറ്റൂർ: ചിറ്റൂരിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കണക്കമ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്. ക്ഷേത്രമതിലിൽ സ്ഥാപിച്ച ഭണ്ഡാരം ഉൾപ്പെടെ മൂന്ന് ഭണ്ഡാരങ്ങളാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. ബുധനാഴ്ച രാവിലെ നാട്ടുകാർ ഭണ്ഡാരം ചിറ്റൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചിറ്റൂർ സി.ഐ വി. ഹംസയുടെ നേതൃത്വത്തിൽ എസ്.ഐ ശശികുമാറും സംഘവും സഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിൽ കഴിഞ്ഞമാസം നടന്ന മാരിയമ്മൻ പൂജയോടനുബന്ധിച്ച് ഭണ്ഡാരം തുറന്നതിനാൽ അധികം തുക നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇതിനു മുമ്പും ക്ഷേത്രത്തിൽനിന്ന് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിപണി കീഴടക്കാൻ കണ്ണമ്പ്രയുടെ ജൈവ കുത്തരി വടക്കഞ്ചേരി: തികച്ചും ജൈവ രീതിയിൽ ഉൽപാദിപ്പിക്കുന്ന കണ്ണമ്പ്ര കുത്തരി വിപണിയിലെത്തുന്നു. കണ്ണമ്പ്ര പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവ സംയുക്തമായാണ് കർഷകരുടെ സഹകരണത്തോടെ കുത്തരി വിപണിയിലെത്തിക്കുന്നത്. കീടനാശിനിയും രാസവളങ്ങളും പൂർണമായി ഒഴിവാക്കി കൃഷി ചെയ്ത നെല്ല് ഉപയോഗിച്ചാണ് അരിയാക്കുന്നത്. ഇതിനുവേണ്ടി കണ്ണമ്പ്ര പഞ്ചായത്തിലെ ചേറുംകോട്, കൊളയക്കാട് എന്നീ പാടശേഖരങ്ങളിൽ 70 ഹെക്ടറോളം സ്ഥലത്ത് ജൈവ രീതിയിൽ കൃഷി ചെയ്തിരുന്നു. ഇതിൽനിന്ന് ലഭിച്ച 350 ടൺ നെല്ലാണ് ആദ്യഘട്ടത്തിൽ അരിക്കായി ഉപയോഗിക്കുക. വരുംനാളുകളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. നെല്ല് അരിയാക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ മില്ല് മഞ്ഞപ്ര ആറാംതൊടിയിൽ പണി പൂർത്തീകരിച്ച് കഴിഞ്ഞു. മില്ലിെൻറയും കണ്ണമ്പ്ര കുത്തരി അരിയുടെയും ഉദ്ഘാടനം ജൂൺ 16ന് ഉച്ചക്ക് രണ്ടിന് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ഡി. റെജിമോൻ അധ്യക്ഷത വഹിക്കും. കുത്തരിക്ക് പുറമെ കർഷകർതന്നെ കൃഷി ചെയ്ത മഞ്ഞൾ, മുളക് എന്നിവയുടെ പൊടിയും വിപണിയിലെത്തിക്കും. ഇതിനുവേണ്ടി കണ്ണമ്പ്ര ബാങ്ക് ജങ്ഷനിൽ വിപണന കേന്ദ്രത്തിെൻറ പണി പുരോഗമിക്കുകയാണ്. കൂടാതെ ചെണ്ടുമല്ലി കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവയും പഞ്ചായത്തിെൻറ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.