മഴക്കെടുതി ചാലിയാര്‍ കരകവിഞ്ഞു; നിരവധി സ്ഥലങ്ങൾ ​െവള്ളത്തിൽ

മഴക്കെടുതി ചാലിയാര്‍ കരകവിഞ്ഞു; നിരവധി സ്ഥലങ്ങൾ െവള്ളത്തിൽ എടവണ്ണപ്പാറ: ചാലിയാര്‍ കരകവിഞ്ഞതോടെ ഇരുകരയിലുമുള്ള സ്ഥലങ്ങള്‍ വെള്ളത്തിലായി. മണ്ഡലത്തിലെ എട്ടോളം പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെടുകയും വ്യാപക കൃഷിനാശം ഉണ്ടാകുകയും ചെയ്തു. ലക്ഷക്കണക്കിന് വാഴകളും കപ്പകളും മറ്റ് കൃഷികളും നശിച്ചു. റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍, കളിസ്ഥലങ്ങള്‍ ഉള്‍പ്പെടെ താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായി. വാഴക്കാടും സമീപത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളും ടി.വി. ഇബ്രാഹീം എം.എല്‍.എ സന്ദര്‍ശിച്ചു. റവന്യൂ മന്ത്രി ചന്ദ്രശേഖരൻ, കലക്ടര്‍, എ.ഡി.എം (ദുരന്തനിവാരണ വിഭാഗം), തഹസിൽദാര്‍, വില്ലേജ് ഓഫിസര്‍ എന്നിവരെ ബന്ധപ്പെട്ട് സഹായം ആവശ്യപ്പെട്ടു. ദുരന്തനിവാരണ സമിതി ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും എം.എല്‍.എ അറിയിച്ചു. എം.എല്‍.എയോടൊപ്പം വാഴക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡൻറ് കുറുങ്ങാടന്‍ ആലി, ഹമീദ്, എം.എ. കബീര്‍, ജാസിം പണിക്കരപുറായി തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു. ചിത്രകുറിപ്പ്: വാഴക്കാട്ട് കൃഷിനാശം സംഭവിച്ച സ്ഥലങ്ങള്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.