കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗം ഉടച്ചുവാർക്കും

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തെ അടിമുടി പരിഷ്കരിക്കാനൊരുങ്ങി അധികൃതർ. സിൻഡിക്കേറ്റി​െൻറ വിദൂര വിദ്യാഭ്യാസ ഉപസമിതി കൺവീനർ ഡോ. പി. വിജയരാഘവ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നിർദേശങ്ങളും ശിപാർശകളും സമർപ്പിച്ചത്. അടുത്ത സിൻഡിക്കേറ്റ് യോഗം ഇത് പരിഗണിക്കും. സിൻഡിക്കേറ്റ് അംഗങ്ങളായ െക.കെ ഹനീഫ, ഡോ. സി. അബ്ദുൽ മജീദ്, ഡോ. ജി. റിജുലാൽ, വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടർ ഡോ. പി. ശിവദാസൻ, ഡെപ്യൂട്ടി രജിസ്ട്രാർ എം.പി. ഗീത തുടങ്ങിയവർ പെങ്കടുത്തു. യോഗത്തിലുയർന്ന പ്രധാന നിർദേശങ്ങൾ: - സ്കൂൾ ഒാഫ് ഡിസ്റ്റൻസ് എജുക്കേഷ​െൻറ അടുത്ത അഞ്ചുവർഷത്തെ വരുമാനം മുഴുവൻ വിദൂര വിദ്യാഭ്യാസ കേന്ദ്രം വികസനത്തിന് ഉപയോഗിക്കണം -വിദ്യാർഥികൾക്കായി വിദൂര വിദ്യാഭ്യാസ കേന്ദ്രത്തോട് ചേർന്ന് അക്കാദമിക് ബ്ലോക്ക് നിർമിക്കും. പഠനമുറികളും സെമിനാർ ഹാളും വിശാലമായ റഫറൻസ് ലൈബ്രറിയും കമ്പ്യൂട്ടർ ലാബുമടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും -വിദൂര വിദ്യാഭ്യാസ കേന്ദ്രത്തി​െൻറ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് ഗവേണിങ് ബോഡി രൂപവത്കരിക്കണം -വെബ്സൈറ്റ് നവീകരണവും വിദ്യാർഥികൾക്ക് അറിയിപ്പ് നൽകാൻ എസ്.എം.എസ് സൗകര്യവും -പി.ജി വിദ്യാർഥികൾക്കായി അക്കാദമിക് വിദഗ്ധരുടെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കും. ഇൗ പ്രഭാഷണങ്ങൾ വെബ്സൈറ്റ് വഴി ലഭ്യമാക്കും. -അന്വേഷണ വിഭാഗത്തിൽ ഇലക്ട്രോണിക് ബോർഡുകൾ സ്ഥാപിക്കൽ -പഠനസാമഗ്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ശിൽപശാലകൾ സംഘടിപ്പിക്കും. ചരിത്രം, കോമേഴ്സ് വിഷയങ്ങളുടെ പഠനക്കുറിപ്പുകൾ ആദ്യഘട്ടത്തിൽ പരിഷ്കരിക്കാൻ വിദഗ്ധരുടെ മേൽനോട്ടത്തിൽ ശിൽപശാലകൾ സംഘടിപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.