അധികാരികള്‍ കണ്ണ് തുറക്കുമോ? ചെങ്ങാനി വളവില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു വേങ്ങര: കൊടുംവളവും കയറ്റിറക്കവും കൂടിച്ചേര്‍ന്ന ചെങ്ങാനി വളവില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു. കൊണ്ടോട്ടി-പരപ്പനങ്ങാടി സംസ്ഥാനപാതയിലാണ് അപകട പരമ്പര തീര്‍ക്കുന്ന ചെങ്ങാനി വളവ്. തിങ്കളാഴ്ച മുച്ചക്ര സ്കൂട്ടര്‍ യാത്രക്കാരന്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് മരിച്ചത്. അടുത്തിടെ ഇൗ പാതയില്‍ കോടികള്‍ ചെലവഴിച്ച് നിർമാണ പ്രവര്‍ത്തനം നടത്തിയിരുന്നു. വയലില്‍നിന്ന് റോഡിെൻറ ഉയരം അൽപം കൂട്ടിയതൊഴിച്ചാല്‍ വളവ് നിവർത്താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. വളവ് കുറക്കുകയും റോഡ് ഉയര്‍ത്തി കയറ്റിറക്കം കുറക്കുകയും മാത്രമാണ് പ്രതിവിധിയെന്നു നാട്ടുകാർ പറയുന്നു. അപകട സാധ്യതയുള്ള ഇൗ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. പടം: സംസ്ഥാന പാത ചെങ്ങാനി വളവില്‍ അപകട മരണത്തെ തുടര്‍ന്ന് തടിച്ചു കൂടിയ നാട്ടുകാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.