നെല്ലിയാമ്പതി: വിക്ടോറിയയിലേക്കുള്ള കോൺക്രീറ്റ് റോഡിെൻറ ഇരുവശത്തും വളർന്ന കുറ്റിച്ചെടികൾ വാഹന ഗതാഗതത്തെയും കാൽനടക്കാരെയും ബുദ്ധിമുട്ടിക്കുന്നു. ഇത് വെട്ടിമാറ്റാൻ എസ്റ്റേറ്റ് അധികൃതരോ പഞ്ചായത്തധികൃതരോ തയാറാവുന്നില്ല. മഴക്കാലമായതോടെ കുറ്റിച്ചെടികൾ വളർന്നു. വിക്ടോറിയയിലേക്ക് നാല് കെ.എസ്.ആർ.ടി ബസുകളാണ് സർവിസ് നടത്തുന്നത്. പാഴ്ചെടികൾ കാരണം വീതി കുറഞ്ഞ റോഡരികത്തേക്ക് നീങ്ങി എതിരെയുള്ള വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ ബസുകൾക്ക് കഴിയുന്നില്ല. റോഡരി, തൂത്തമ്പാറ, പകുതി പാലം, ബ്രൂക്ക്ലാൻറ്, അലക്സാണ്ട് റിയ തുടങ്ങിയ എസ്റ്റേറ്റ് ഭാഗത്തേക്ക് ഇതിലെയാണ് തൊഴിലാളികൾ പോകുന്നത്. റോഡ് വളവുകളിൽ കാട്ടാനശല്യം ഉണ്ടെങ്കിലും പാഴ്ചെടികൾ കാരണം അടുത്തെത്തിയേ അറിയാനാവൂ. - വി.എസ്. പ്രസാദ് നെല്ലിയാമ്പതി .......................... ചിത്രരചന പരിശീലനം വാളയാർ: എം.സി.എൽ റിക്രിയേഷൻ ക്ലബിെൻറയും മലബാർ സിമൻറ്സ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ചിത്രരചന പരിശീലനവും ചിത്രപ്രദർശനവും നടത്തി. എം.സി.എൽ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി മലബാർ സിമൻറ്സ് ജനറൽ മാനേജർ എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.എ. സുധീർ അധ്യക്ഷത വഹിച്ചു. പാലക്കാട് ചിത്രകല ട്രസ്റ്റിയും അഹല്യ പബ്ലിക് സ്കൂളിലെ ചിത്രകല അധ്യാപകനുമായ ദേവീദാസ് വർമ്മ കുട്ടികൾക്ക് ചിത്രരചന പരിശീലന ക്ലാസെടുത്തു. തുടർന്ന് അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു. ക്ലബ് സെക്രട്ടറി എ. അനുമോൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി പ്രജിത്ത് തോട്ടത്തിൽ നന്ദിയും പറഞ്ഞു. വി. വിനോദ്, അഴകുണ്ണി, ദീപു, വിനീഷ്, ധനരാജ്, ജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.