കല്ലടിക്കോട്: മേരീമാതാ പള്ളിയിലെ ദീപ സെൻറ് ആൻറ ണീസ് കുടുംബ യൂനിറ്റ് വാർഷികാഘോഷം ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ബേബി കലയത്തിനാൽ അധ്യക്ഷത വഹിച്ചു. സൻഡേ സ്കൂൾ പ്രധാനാധ്യാപകൻ മാത്യു കല്ലടിക്കോട്, യൂനിറ്റ് ആനിമേറ്റർമാരായ സിസ്റ്റർ ജെന്നി, സിസ്റ്റർ മേരിലിറ്റ്, എം.കെ. ഫിലിപ്പ്, സിബി, റോജി എന്നിവർ സംസാരിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.