പുതിയ അധ്യയന വർഷത്തിലും സ്കൂൾ ബസ് കട്ടപ്പുറത്ത്

ഷൊർണൂർ: ഷൊർണൂർ ഗണേശ് ഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിനൽകിയ സ്കൂൾ ബസ് പുതിയ അധ്യയന വർഷത്തിലും കട്ടപ്പുറത്ത്. രണ്ടുവർഷം മുമ്പ് ലഭിച്ച ബസ് ഒരു അധ്യയന വർഷം മാത്രമാണ് വിദ്യാർഥികളെ കയറ്റി ഓടിയത്. ശമ്പളം ലഭിക്കാതായതോടെ ഡ്രൈവർ പിന്മാറിയതാണ് ബസിനെ കട്ടപ്പുറത്താക്കിയത്. ഷൊർണൂർ നഗരസഭ ഓഫിസ് അങ്കണത്തിലാണ് ബസ് നിർത്തിയിട്ടിരിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം മുഴുവൻ ബസ് ഇവിടെ ഒരേ കിടപ്പായിരുന്നു. ഡീസലിനും അറ്റകുറ്റപ്പണികൾക്കും ഡ്രൈവറുടെ ശമ്പളത്തിനും ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതി‍​െൻറ ചുമതല ഏറ്റെടുക്കാൻ പി.ടി.എയും അധ്യാപകരും തയാറാകാത്ത സാഹര്യത്തിലാണ് ബസ് നിർത്തിയിട്ടത്. യാത്രാവിഷമം കാരണം സ്കൂളിൽ കുട്ടികളുടെ പ്രവേശനം കുറഞ്ഞുവരുന്നത് പരിഹരിക്കാനായാണ് എം.എൽ.എ ബസ് നൽകിയത്. ബസ് കട്ടപ്പുറത്തായതോടെ കുട്ടികൾ നന്നെ കുറഞ്ഞ വിദ്യാലയങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യത്തിലും പഠനനിലവാരവും ഇപ്പോൾ മുന്നിലാണ്. പക്ഷെ, സ്കൂളിലെത്താൻ വിദ്യാർഥികൾ ദിവസവും ഓട്ടോക്ക് 50 രൂപ ചെലവഴിക്കേണ്ടി വരുന്നതിനാലാണ് രക്ഷിതാക്കൾ ഈ വിദ്യാലയത്തെ തഴഞ്ഞിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.