പരപ്പനങ്ങാടി: കഴിഞ്ഞദിവസം ബേപ്പൂരിൽ അപകടത്തിൽപെട്ട ബോട്ട് പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ കടപ്പുറത്തെ ലാൻഡിങ്ങിൽ തകർന്നടിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ബേപ്പൂരിൽനിന്ന് മീൻ പിടിക്കാൻ പുറപ്പെട്ട സെൻറ് മാത്യൂസ് എന്ന ഫൈബർ ബോട്ട് തിരിച്ച് കരക്കെത്താൻ അര കിലോമീറ്റർ ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. ശക്തമായ കാറ്റിൽ തിരമാലകളുയർന്ന് എൻജിെൻറ ചിറക് ഒടിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന തിരുവനന്തപുരം പോളിയൂർ കൊല്ലങ്കോട് സ്വദേശികളായ ശിൽവദാസൻ (50), ജിബിൻ (20), കീതൻ (20) എന്നിവർ കടലിലേക്ക് തെറിച്ചുവീഴുകയും നീന്തി രക്ഷപ്പെടുകയുമായിരുന്നു. ഇവർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ ബോട്ടിൽ അവശേഷിച്ചവരെ കോസ്റ്റ് ഗാർഡിെൻറ സഹായത്തോടെ കരക്കെത്തിച്ചു. തൊഴിലാളികളായ തലൈസ് രാജ്, സെൽവരാജ്, ജസ്റ്റിൻ എന്നിവരെയാണ് അധികൃതർ രക്ഷപ്പെടുത്തിയത്. തുടർന്ന് തീരക്കടലിൽനിന്ന് മൂന്ന് നാഴിക അകലെ കോസ്റ്റ് ഗാർഡ് അധികൃതർ ബോട്ട് നങ്കൂരമിട്ട് വെച്ചിരുന്നു. ഈ ബോട്ടാണ് ശനിയാഴ്ച പുലർച്ച അഞ്ചിന് പരപ്പനങ്ങാടി ചെട്ടിപ്പടി കടലിൽ തകർന്നടിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന മീനും ഫ്രീസറുമടക്കം 18 ലക്ഷം രൂപയോളം നഷ്ടം വന്നതായി ബോട്ടിെൻറ ഉടമസ്ഥൻ കൂടിയായ തലൈസ് രാജ് പറഞ്ഞു. അതേസമയം, ബോട്ടിൽനിന്ന് തെറിച്ചുവീണ ജിബിനെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞദിവസം ചെട്ടിപ്പടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.