ക്ലബുകള്‍ കേന്ദ്രീകരിച്ച് ടി.വി മോഷണം

ഇരുമ്പുഴി: വടക്കുംമുറി ഭാഗത്തെ സ്പോര്‍ട്സ് ക്ലബുകളില്‍നിന്ന് ടി.വി മോഷണം. ശനിയാഴ്ച വടക്കുംമുറി അല്‍ മധാര്‍ ക്ലബിലെ എല്‍.ഇ.ഡി ടി.വിയാണ് മോഷണം പോയത്. അര്‍ധരാത്രിയിലാണ് മോഷണം നടക്കുന്നത്. രണ്ടാഴ്ച മുമ്പ് വടക്കുംമുറിയിലെ യൂത്ത് വിങ്സ് ക്ലബില്‍നിന്ന് എല്‍.ഇ.ഡി ടി.വി മോഷണം പോയിരുന്നു. രാത്രിയില്‍ ക്ലബുകള്‍ ലോക്ക് ചെയ്യാത്തത് മോഷ്ടാക്കള്‍ക്ക് സൗകര്യപ്രദമാണ്. ലോകകപ്പിനോടനുബന്ധിച്ചു മിക്ക ക്ലബുകളും ബിഗ്‌ സ്ക്രീന്‍ ടി.വികള്‍ വാങ്ങിയിട്ടുണ്ട്. മഞ്ചേരി പാലക്കുളം, രാമന്‍കുളം ഭാഗത്തും സമാനമായ മോഷണം നടന്നിട്ടുണ്ട്. ക്ലബ് ഭാരവാഹികള്‍ ജാഗ്രത പാലിക്കണമെന്നും മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യൂത്ത് വിങ്സ് ക്ലബ് സെക്രട്ടറി പി.കെ. വാസില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.