നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.5 കിലോ കുഴമ്പ്് രൂപത്തിെല സ്വർണം പിടികൂടി. ശനിയാഴ്ച രാവിലെ ഖത്തർ എയർവേസ് വിമാനത്തിൽ ദോഹയിൽനിന്ന് എത്തിയ തൃശൂർ സ്വദേശി മുഹമ്മദ് റഫീഖിെൻറ പക്കൽനിന്നാണ് സ്വർണം പിടികൂടിയത്. കറുത്ത തുണിയിൽ പൊതിഞ്ഞ് അരയിൽ കെട്ടിയിരിക്കുകയായിരുന്നു. മുഹമ്മദ് റഫീഖിെൻറ നീക്കങ്ങളിൽ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. കുഴമ്പ്് രൂപത്തിലായതിനാൽ സ്വർണം വേർതിരിച്ചെടുക്കേണ്ടതുണ്ട്. ഇതിന് കസ്റ്റംസ് ലാബിൽ അയക്കും. രണ്ടര കിലോയിൽ കുറയാതെ സ്വർണം ഉണ്ടാകുമെന്നാണ് നിഗമനം. മുഹമ്മദ് റഫീഖ് ഇതിനുമുമ്പ്് 2016ലാണ് നാട്ടിലെത്തിയത്. ഇയാൾ ആർക്കുവേണ്ടിയാണ് സ്വർണം കടത്തിയതെന്ന്് വ്യക്തമല്ല. കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ ഒരാൾ ഫോണിൽ വിളിക്കുമെന്നും അയാൾക്ക് സ്വർണം കൈമാറണമെന്നുമാണ് മുഹമ്മദ് റഫീഖിന് ലഭിച്ചിരുന്ന നിർദേശം. എന്നാൽ, മുഹമ്മദ് റഫീഖ് പിടിക്കപ്പെട്ടെന്ന്് മനസ്സിലായതോടെ വിമാനത്താവളത്തിൽ എത്തിയ ആൾ മുങ്ങി. ഇയാൾക്കായി കസ്റ്റംസ് തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.