ഗുഡിയ ഖാത്തൂ​െൻറ മരണം; ഭര്‍ത്താവിനെ ചോദ്യംചെയ്തു

ഗുഡിയ ഖാത്തൂൻ മരണം; ഭര്‍ത്താവിനെ ചോദ്യംചെയ്തു വേങ്ങര: കഴിഞ്ഞ ബുധനാഴ്ച എ.ആര്‍ നഗര്‍ ആസാദ് നഗറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവിനെ വേങ്ങരയിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. ഗുഡിയ ഖാത്തൂ​െൻറ ഭര്‍ത്താവ് ബിഹാര്‍ പഹാഡ്പൂര്‍ സ്വദേശി നൗഷാദിനെയാണ് ചോദ്യംചെയ്തത്. ചോദ്യം ചെയ്യലില്‍ മരണത്തില്‍ നൗഷാദി​െൻറ പങ്ക് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മൃതദേഹപരിശോധനാ ഫലം ലഭിക്കുന്ന മുറക്കേ ശാസത്രീയതെളിവുകള്‍ ലഭിക്കൂ എന്ന നിലപാടിലാണ് പൊലീസ്. നൗഷാദും മറ്റുള്ളവരും നിരീക്ഷണത്തിലാണെന്ന് എസ്.ഐ സംഗീത് പുനത്തില്‍ അറിയിച്ചു. യുവതിയുടെ മരണശേഷം രക്ഷപ്പെട്ട, ഇവരുടെ കൂടെ താമസിച്ചിരുന്ന ഷാഹിദിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.