ആരോഗ്യവകുപ്പ് പരിശോധന മൊറയൂരിൽ അച്ചാർ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

ആരോഗ്യ വകുപ്പ് പരിശോധന മൊറയൂരിൽ അച്ചാർ ഉത്പന്നങ്ങൾ പിടിച്ചെടുത്തു മൊറയൂർ: പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി. മൊറയൂർ, ഒഴുകൂർ, ഹിൽടോപ് എന്നിവിടങ്ങളിൽ നിന്ന് രാത്രി ഭക്ഷ്യ യോഗ്യമല്ലാത്ത അച്ചാർ ഉത്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പൊതു ഓടയിലേക്ക് കെട്ടിടമാലിന്യം തള്ളിയതിന് മോങ്ങത്ത് സ്വകാര്യ വ്യക്തിക്കും മാലിന്യ സംസ്കരണം നടത്താത്ത സ്ഥാപന ഉടമക്കും 5000 രൂപ വീതം പിഴ ചുമത്തി. മോങ്ങത്തെ അറവ് ശാലകളിൽ പഴകിയ മാംസം കണ്ടെത്തി. മിന്നൽ പരിശോധന വ്യാപകമാക്കുമെന്ന് നേതൃത്വം നൽകിയ പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഞ്ഞൻ, ജൂനിയർ ഇൻസ്‌പെക്ടർ നദീർ അഹമ്മദ്, റഷീദ് എന്നിവർ അറിയിച്ചു. അനുമോദനവും സഹായധന വിതരണവും മോങ്ങം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മോങ്ങം യൂനിറ്റ് എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കലും നിർധനരായ കുടുംബങ്ങൾക്ക് ധനസഹായ വിതരണവും നടന്നു. ജില്ല സെക്രട്ടറി ബെസ്റ്റ് മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി. ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. അവാർഡ് വിതരണം കെ. അബ്ദുൽ ഹമീദും ധനസഹായ വിതരണം പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സലീമും ഉദ്ഘാടനം ചെയ്തു. നിവിൽ ഇബ്രാഹീം, ഹാറൂൺ സകറിയ, മുഹമ്മദലി, ചുണ്ടക്കാടൻ കുഞ്ഞാൻ, കെ.സി. ഉസ്മാൻ ഹാജി എന്നിവർ സംബന്ധിച്ചു. എം.സി. ഇബ്രാഹീം ഹാജി സ്വാഗതവും അഹമ്മദ് ഇശ്റാഫ് നന്ദിയും പറഞ്ഞു. നഴ്‌സറി അധ്യാപക ഒഴിവ് വള്ളുവമ്പ്രം: വള്ളുവമ്പ്രം അയിശാബി മെമ്മോറിയല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ പ്രീ പ്രൈമറി അധ്യാപക ഒഴിവുണ്ട്. തിങ്കളാഴ്ച രാവിലെ 11ന് ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: 9495204702.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.