MW

വൃക്ഷത്തൈ വിതരണം വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലി​െൻറയും നഗരസഭയുടെയും കൃഷിഭവ​െൻറയും സംയുക്താഭിമുഖ്യത്തിൽ ജൂൺ അഞ്ച് മുതൽ 30 വരെ ഹോസ്പിറ്റലിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഷാഹിന ടീച്ചർ നിർവഹിച്ചു. ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഒാഫിസർ എൻ. മുഹമ്മദലി പരിസ്ഥിതി ദിന സന്ദേശം നൽകി. കുഞ്ഞുങ്ങൾക്കുള്ള വൃക്ഷത്തൈ വിതരണവും ആശംസകളും അഗ്രികൾചറൽ ഒാഫിസർ മൃദുൽ ഹോസ്പിറ്റൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ, മുനിസിപ്പൽ ചെയർപേഴ്സൻ ഷാഹിന ടീച്ചർ, ഡോക്ടർമാരായ അബ്ദുൽ റഹ്മാൻ, വഹാബ്, ഹസീന വഹാബ്, ബൈജു, മനു വിൽഫ്രഡ് എന്നിവർ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.