ആ​േരാഗ്യവകുപ്പ്​ പരിശോധന ഇതര സംസ്ഥാന തൊഴിലാളികളുടെ ലോഡ്ജ് പൂട്ടി വിവിധ ഇടങ്ങളിൽനിന്ന്​ 40000ത്തോളം രൂപ പിഴയീടാക്കി

ഇതര സംസ്ഥാന തൊഴിലാളികളുടെ ലോഡ്ജ് പൂട്ടി വിവിധ ഇടങ്ങളിൽനിന്ന് 40000ത്തോളം രൂപ പിഴയീടാക്കി കോട്ടക്കൽ: ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് വൃത്തിഹീനമായ അന്തരീക്ഷത്തിൽ താമസിപ്പിച്ചിരുന്ന ലോഡ്ജ് നഗരസഭ, ആരോഗ്യവകുപ്പ് അധികൃതർ അടച്ചുപൂട്ടി. ആരോഗ്യ ഭീഷണി ഉയർത്തുന്ന രണ്ട് ക്വാർട്ടേഴ്സുകൾ നവീകരിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. കോട്ടപ്പടി കാക്കാതോടിനു സമീപത്തെ ലോഡ്ജാണ് അടപ്പിച്ചത്. മാലിന്യങ്ങൾ പൂർണമായും പുറം തള്ളുകയായിരുന്നു. താമസക്കാർക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. തോക്കാംപാറ സ്വദേശിയുടേതാണ് കെട്ടിടം. 17 ക്വാർട്ടേഴ്സുകളിലാണ് പരിശോധന നടത്തിയത്. മാലിന്യം തള്ളിയ സംഭവത്തിലും പഴകിയ ഭക്ഷണം വിൽപന നടത്തിയ കേസിലുമായി 40000 രൂപ പിഴയീടാക്കി. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച അർധരാത്രി വരെ പൊലീസ്, നഗരസഭ സെക്രട്ടറി എ. നൗഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ ഷജിൽ കുമാർ, മറ്റു ജീവനക്കാർ എന്നിവർ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ കെ.കെ. നാസറി​െൻറ നിർദേശ പ്രകാരമായിരുന്നു പരിശോധന. കാക്കതോട്ടിലേക്ക് മലിനജലം തള്ളുന്നുവെന്ന 'മാധ്യമം' വാർത്തയും പരിശോധനക്ക് വഴിവെച്ചു. ഈ ഭാഗത്തെ വീടുകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി. തോട്ടിലേക്ക് മാലിന്യം തള്ളുന്ന പൈപ്പുകൾ പൂർണമായും അധികൃതർ അടപ്പിച്ചു. വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിൽ ഹോട്ടൽ മാലിന്യം പൊതുനിരത്തിൽ തള്ളുന്നതും ആരോഗ്യ വിഭാഗം പിടികൂടി. കോട്ടക്കൽ വ്യാപാരഭവൻ റോഡിൽ രാത്രി 12നായിരുന്നു സംഭവം. ഇവരിൽനിന്ന് പിഴയീടാക്കി. അനധികൃതമായി പ്രവർത്തിക്കുന്ന 55 ചിക്കൻ, ഇറച്ചി സ്റ്റാളുകളും അധികൃതർ കണ്ടെത്തി. ലൈസൻസ് എടുക്കാൻ നിർദേശം നൽകി. photo: kottakkal health raid ഹെൽത്ത് െറയ്ഡ് കോട്ടക്കലിൽ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.