വടവന്നൂരിൽ പുതിയ റോഡുകൾ

വടവന്നൂർ: ഗ്രാമപഞ്ചായത്തിൽ 25 ലക്ഷം ചെലവിട്ട് ജില്ല പഞ്ചായത്ത് നിർമിച്ച മയമ്പള്ളം-മുസ്ലിംകോളനി റോഡ്, നവീകരിച്ച മലയമ്പള്ളം-കുറ്റിപ്പാടം റോഡ് എന്നിവയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സുധാകരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സൈരന്ധ്രി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ല പഞ്ചായത്ത് അംഗം കെ. സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എ. രാജീവ്, പ്രമീള, പത്മാവതി, ജയന്തി, പ്രവീണ മഹേഷ്, സി. കൃഷ്ണൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു. യുവതിയേയും കുട്ടിയേയും നെല്ലിയാമ്പതിയിൽ കണ്ടെത്തി ആലത്തൂർ: സ്വന്തംവീട്ടിൽവന്ന് തിരിച്ചുപോയശേഷം കാണാതായ യുവതിയേയും മൂന്ന് വയസ്സുള്ള കുട്ടിയേയും നെല്ലിയാമ്പതിയിൽ കണ്ടെത്തി. പാടഗിരി പൊലീസ് ഇവരെ ആലത്തൂർ പൊലീസിന് കൈമാറി. ആയക്കാട് തച്ചാംകുന്ന് കൃഷ്ണദാസി‍​െൻറ ഭാര്യ സജിത (25), മകൻ അമൽകൃഷ്ണ (മൂന്ന്) എന്നിവരെയാണ് ചൊവ്വാഴ്ച മുതൽ കാണാതായത്. തിങ്കളാഴ്ച ഭർതൃവീട്ടിൽനിന്ന് ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെത്തുകയും അവിടെനിന്ന് ചൊവ്വാഴ്ച രാവിലെ 10ന് ഭർത്താവി‍​െൻറ വീട്ടിലേക്ക് തിരിച്ചുപോയതുമാണ്. ഭർതൃവീട്ടിലോ, സ്വന്തംവീട്ടിലോ തിരിച്ച് എത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. നെല്ലിയാമ്പതിയിൽ കണ്ടെത്തിയ ഇവരെ വ്യാഴാഴ്ച പാടഗിരി പൊലീസ് ആലത്തൂർ പൊലീസിന് കൈമാറി. അരുമണിക്കാട്ടും കാട്ടാനകളിറങ്ങി; വനപാലകർ കാവൽ ശക്തമാക്കി മുണ്ടൂർ: കാട്ടാനകൾ ചേരിതിരിഞ്ഞ് രണ്ടിടങ്ങളിൽ തമ്പടിച്ചതോടെ രണ്ട് സ്ഥലങ്ങളിലും വനപാലകർ കാവൽ ശക്തമാക്കി. നാല് ദിവസങ്ങൾക്ക് മുമ്പ് ധോണി ഉൾക്കാട്ടിൽനിന്ന് ഇറങ്ങി പുതുപ്പരിയാരം, മുണ്ടൂർ ഗ്രാമപഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ വിഹരിച്ച കാട്ടാനകളിൽ രണ്ടെണ്ണം പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ കയ്യറക്കടുത്ത് അരുമണിക്കാട്ടും പാലക്കാട്-കോഴിക്കോട് ദേശീയപാത മുറിച്ചുകടന്ന് പൂതനൂർ വഴി അയ്യർമലയിലെത്തിയ ഒറ്റയാൻ കുട്ടൻകാട്ടിലും തേലക്കാട്ടിലും തമ്പടിച്ച് സ്വതന്ത്രവിഹാരം തുടരുകയാണ്. രണ്ട് ദിവസമായി രാത്രിയിലും പകലും വനമേഖലയിൽ നല്ലതോതിൽ മഴയുണ്ട്. അയ്യർമലയിൽ കാട്ടാനക്ക് കുടിവെള്ളം ലഭ്യമാവുന്ന ഒന്നിലധികം കുളങ്ങളുണ്ട്. ആവശ്യത്തിന് തീറ്റകിട്ടുന്ന സാഹചര്യവുമുണ്ട്. നിലവിൽ ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങാതിരിക്കാൻ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുണ്ടൂർ സെക്ഷന് കീഴിലെ വനപാലകരും ദ്രുതകർമസേനയും നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.