പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയതായി പ്രാഥമിക നിഗമനം

ആറാം പ്രവൃത്തിദിനം ഇന്ന് തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ എണ്ണമെടുക്കുന്ന ആറാം പ്രവൃത്തിദിനം വെള്ളിയാഴ്ച. നിപ ഭീതി പരന്നതിനെ തുടർന്ന് സ്കൂളുകൾ തുറക്കുന്നത് നീട്ടിയ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും തലശേരി വിദ്യാഭ്യാസജില്ലയിലും പിന്നീടായിരിക്കും ആറാം പ്രവൃത്തി ദിനം. ഇൗ ജില്ലകൾ ഒഴികെയുള്ളിടങ്ങളിൽ നിന്നുള്ള കുട്ടികളുടെ അന്തിമ കണക്ക് വെള്ളിയാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വൈകീട്ട് അഞ്ചിനകം സമാഹരിക്കും. സ്കൂളുകൾ തുറക്കാത്ത ജില്ലകളിൽ നിലവിലുള്ള കുട്ടികളുടെ കണക്ക് വെള്ളിയാഴ്ച സമർപ്പിക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇവിടങ്ങളിൽ ഇൗ വർഷം പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ കൂടി എണ്ണം ചേർത്തുള്ള കണക്കിന് ഇൗ ജില്ലകളിൽ സ്കൂൾ തുറന്ന ശേഷമുള്ള ആറാം പ്രവൃത്തി ദിവസം വരെ കാത്തിരിക്കേണ്ടിവരും. മറ്റ് ജില്ലകളിൽ ക്ലാസ്കയറ്റത്തിന് ശേഷമുള്ള കുട്ടികളുടെ എണ്ണവും പുതുതായി പ്രവേശനം നേടിയവരുടെ എണ്ണവും സമ്പൂർണ സോഫ്റ്റ്വെയറിൽ ചേർത്തുവരുകയാണ്. വെള്ളിയാഴ്ചയോടെ ഇത് പൂർത്തിയാകും. പ്രാഥമിക നിഗമന പ്രകാരം എല്ലാ ജില്ലകളിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിൽ വർധന വന്നതായാണ് വിവരം. കഴിഞ്ഞവർഷത്തെ കുട്ടികളുടെ എണ്ണം പല ജില്ലകളും വ്യാഴാഴ്ച തെന്ന മറികടന്നിട്ടുണ്ട്. സ്കൂളുകൾ യു.െഎ.ഡി അധിഷ്ഠിതമായി ചേർക്കുന്ന കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരിശോധിച്ചാണ് അന്തിമപട്ടിക തയാറാക്കുന്നത്. ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് അധ്യാപക/അനധ്യാപക ജീവനക്കാരുടെ തസ്തികനിർണയം നടക്കുന്നത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തസ്തികനിർണയം ഇൗ വർഷം മുതൽ ഒാൺലൈൻ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.