പൂക്കോട്ടുംപാടം: ഭക്ഷ്യസുരക്ഷ വകുപ്പ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടുപോയ തേന്‍ നിർമാണ അസംസ്‌കൃത ലായനി കണ്ടെടുത്തു. അന്വേഷണത്തിലിരിക്കെ ചോക്കാടുനിന്ന് കടത്തിക്കൊണ്ടുപോയ തേന്‍ ലായനിയാണ് അമരമ്പലം പഞ്ചായത്തിലെ മേലേ കൂറ്റമ്പാറ അംഗൻവാടിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ കെട്ടിടത്തിൽനിന്ന് പിടിച്ചെടുത്തത്. ലായനി സൂക്ഷിച്ച മുറികള്‍ സീല്‍ചെയ്തു. ഏപ്രില്‍ 18നാണ് ചോക്കാട് പഞ്ചായത്തിലെ നാല്‍പ്പത് സെൻറ് കോളനി കെട്ടുങ്ങല്‍ റോഡിലെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍ അനധികൃതമായി തേന്‍ നിർമിക്കുന്നതായി പരാതിയുയര്‍ന്നത്. അന്വേഷണത്തില്‍ വീട്ടില്‍ 21 ബാരലുകളിലായി സൂക്ഷിച്ച 3000ത്തോളം ലിറ്റര്‍ ലായനി ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എന്നാല്‍, കെട്ടിടം സീല്‍ ചെയ്യാതെ ലായനിയുടെ സാമ്പിളുകള്‍മാത്രം കോഴിക്കോട് മലാപറമ്പിെല റീജനല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു. ലാബ് ഫലം പുറത്തുവരുന്നതിനു മുമ്പേ ഇവിടെ സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്തുക്കള്‍ അപ്രത്യക്ഷമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച രണ്ടു ബാരലുകളിലും 40 കാനുകളിലുമായി സൂക്ഷിച്ച 420 ലിറ്റര്‍ ലായനി കണ്ടെത്തിയത്. ലായനിയില്‍ ഭൂരിഭാഗവും പുഴുക്കള്‍ നിറഞ്ഞ നിലയിലാണ്. അതേസമയം, ചോക്കാട്ടുനിന്ന് പിടിച്ചെടുത്ത ലായനിയുടെ അളവും കൂറ്റമ്പാറയില്‍നിന്ന് കണ്ടെത്തിയതിെൻറ അളവുകളും തമ്മിൽ വ്യത്യാസമുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥരായ സിബി മാത്യു, കെ. ജസീല, എസ്. ശ്യാം എന്നിവർ പരിശോധനക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.