പെരുങ്ങോട്ടുകുറുശ്ശി: ഓരോ വിദ്യാർഥികളും ഓരോ തൈ നട്ട് സംരക്ഷിക്കുന്ന പദ്ധതിക്ക് ഗവ. ഹൈസ്കൂളിൽ തുടക്കമായി. തൈ നടീൽ പദ്ധതി ഉദ്ഘാടന ചടങ്ങിൽ വനമിത്ര അവാർഡ് ജേതാവ് കല്ലൂർ ബാലനെ ആദരിച്ചു. പരിസ്ഥിതി ദിനാചരണം പാലക്കാട്: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് അഹല്യയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ അവാർഡ് ജേതാവും സസ്യശാസ്ത്ര ഗവേഷകയുമായ ഡോ. കെ.കെ. സീതാലക്ഷ്മി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി: കേരള കർഷകസംഘം കിഴക്കഞ്ചേരി (രണ്ട്) വില്ലേജ് കമ്മിറ്റി നടത്തിയ പരിസ്ഥിതി ദിനാചരണം ഏരിയ സെക്രട്ടറി പി.എം. കലാധരൻ ഉദ്ഘാടനം ചെയ്തു. കണ്ണമ്പ്ര (ഒന്ന്) വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം രവീന്ദ്രൻ കുന്നംപുള്ളി ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ആലത്തൂർ: തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്, പി.എച്ച്.സി, ജി.എ.ഡി, വി.എൻ.എൽ.എം.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിന സന്ദേശറാലി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് സി. ഇന്ദിര ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. മഹി, ഡോ. ഗീതാ റാണി, ഗീതമ്മ ടീച്ചർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ബാസ് അലി എന്നിവർ നേതൃത്വം നൽകി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം സി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എം. വേലപ്പൻ അധ്യക്ഷത വഹിച്ചു. ആലത്തൂർ: മോഡൽ സെൻട്രൽ സ്കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രമ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി. പുഷ്പരാജ് അധ്യക്ഷത വഹിച്ചു മണ്ണൂർ: ഇന്ദിരാഗാന്ധി സാംസ്കാരിക കേന്ദ്രത്തിൽ സാംസ്കാരിക കേന്ദ്രം ചെയർമാനും മണ്ണൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹുസൈൻ ഷെഫീഖ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം നൂർജഹാൻ അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി: ഡി.വൈ.എഫ്.ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റി പരിസ്ഥിതി ദിനാചരണം ജില്ല പ്രസിഡൻറ് ടി.എം. ശശി ഉദ്ഘാടനം ചെയ്തു. കെ. രതീഷ് അധ്യക്ഷത വഹിച്ചു. കിഴക്കഞ്ചേരി (രണ്ട്) മേഖല കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം സി.പി.എം ഏരിയ സെക്രട്ടറി കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ജയദാസൻ അധ്യക്ഷത വഹിച്ചു. കിഴക്കഞ്ചേരി (ഒന്ന്) മേഖല കമ്മിറ്റി നടത്തിയ ദിനാചരണം പാസ്റ്റർ സാം ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പുതുക്കോട് മേഖലതല ഉദ്ഘാടനം ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര ആറാംതൊടി ജനകീയ വായനശാലയുടെ പരിസ്ഥിതി ദിനാചരണം കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. വനജകുമാരി ഉദ്ഘാടനം ചെയ്തു. കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി: കിഴക്കഞ്ചേരി അഗ്രികൾചറൽ ഇംപ്രൂവ്മെൻറ് സൊസൈറ്റി നേതൃത്വത്തിൽ നടന്ന ദിനാചരണം പഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു. വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മൂലങ്കോട് ജനകീയ വായനശാല ആൻഡ് കലാസമിതി നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം മുൻ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി. മാധവൻ അധ്യക്ഷത വഹിച്ചു. കാവശ്ശേരി: പാടൂർ കോഓപറേറ്റിവ് അർബൻ ക്രെഡിറ്റ് സൊസൈറ്റിയുടെ പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് അംഗം പി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. കേശവദാസ് അധ്യക്ഷത വഹിച്ചു. പാടൂർ പബ്ലിക് റീഡിങ് റൂമിെൻറ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈകളും നട്ടു. പ്രസിഡൻറ് കെ. മുരളീധരൻ, സെക്രട്ടറി പി. കേശവദാസ്, പി. ഭാസ്കരൻ കെ. സുരേഷ് കുമാർ, എം. വിഷ്ണു, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പഴമ്പാലക്കോട്: എസ്.എം.എം ഹൈസ്കൂൾ, റെഡ് ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഫോറസ്റ്റ് ഓഫിസർ ദിനേശൻ സന്ദേശം നൽകി. പ്രധാനാധ്യാപിക ടി.എ. രത്നകുമാരി വൃക്ഷത്തൈ വിതരണം നിർവഹിച്ചു. ബോധവത്കരണ റാലി, ഗാനം, വൃക്ഷത്തൈ നടീൽ എന്നിവയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.