സപ്ലൈകോ ഏജൻറുമാരുമായുള്ള ഒത്തുകളി: ധനകാര്യ വിഭാഗം അന്വേഷണം തുടങ്ങി

കുഴൽമന്ദം: പൊതുവിപണിയിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങി ഉയർന്ന വിലയിൽ സിവിൽ സപ്ലൈസ് ഔട്ട്ലെറ്റ് വഴി ഉപഭോക്താക്കൾക്ക് നൽകിയ സംഭവത്തിൽ ധനകാര്യ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്രാൻഡഡ് ഉൽപന്നങ്ങൾ സപ്ലൈകോ കടകളിൽ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപവും അന്വേഷണ പരിധിയിൽപ്പെടും. ഉൽപന്നങ്ങൾ ഉയർന്ന വിലക്ക് സപ്ലൈകോ വാങ്ങുന്നുെണ്ടന്ന് വകുപ്പുതല പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പൊലീസ് കാൻറീനുകളിൽ കമ്പനികൾ നൽകുന്ന വിലനിലവാരവും സംഘം പരിശോധിച്ചിരുന്നു. വകുപ്പുതല അന്വേഷണത്തിൽ ഏജൻറുമാരുമായുള്ള ഒത്തുകളി തെളിഞ്ഞ സാഹചര്യത്തിൽ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ബ്രാൻഡഡ് ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാനും ധാരണയായി. സംസ്ഥാനത്തെ ചെറുകിട വ്യാപാര രംഗത്ത് ഏറ്റവും വലിയ ശൃംഖലയായ സപ്ലൈകോക്ക് കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തുടർന്ന് നിലവിലെ വില പരിഷ്കരിക്കാമെന്ന് കമ്പനി പ്രതിനിധികൾ സമ്മതിച്ചു. സപ്ലൈകോയിൽ ഉൽപന്നങ്ങൾ വാങ്ങുന്നതി‍​െൻറ മറവിൽ ജീവനക്കാർ കമീഷൻ ഇടപാട് നടത്തുന്നതായ ആക്ഷേപം ശക്തമാണ്. ഇൻസ​െൻറീവ് എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. ഓരോ വിൽപനശാലയിലും നടക്കുന്ന കച്ചവടത്തിനനുസരിച്ച് 12 മുതൽ 15 ശതമാനം വരെയാണ് കമീഷൻ. 12 ശതമാനം ഔട്ട്ലെറ്റിലെ ജീവനക്കാരനും രണ്ടുശതമാനം ഡിപ്പോയിലെ ജീവനക്കാരനും വീതിെച്ചടുക്കുന്നതായാണ് ആക്ഷേപം. മൂന്നുമാസത്തിൽ കൂടുതൽ പഴക്കമുള്ള ഉൽപന്നങ്ങൾ വിൽക്കരുതെന്ന നിർദേശവും വ്യാപകമായി അട്ടിമറിക്കപ്പെടുന്നുണ്ട്. കമീഷൻ ലഭിക്കുന്നതിനായി മൂന്നുമാസത്തേക്കുള്ള സ്റ്റോക്കാണ് ഒരുമിച്ച് വാങ്ങുന്നത്. സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാനത്ത് അഞ്ച് ഹൈപ്പർ മാർക്കറ്റ്, 27 പീപ്പിൾസ് ബസാർ, 410 സൂപ്പർ മാർക്കറ്റ്, 961 മാവേലി സ്റ്റോർ എന്നിവയാണുള്ളത്. ഇതിൽ പാലക്കാട്, ഒറ്റപ്പാലം, തൃശൂർ പീപ്പിൾസ് ബസാറുകൾ മാസത്തിൽ ഒരു കോടിക്ക് മീതെ കച്ചവടം നടക്കുന്നവയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.