സപ്ലൈകോയിൽ ദിവസവേതന ജീവനക്കാരുടെ വിരമിക്കൽ പ്രായം 58

കുഴൽമന്ദം: ആക്കി നിശ്ചയിച്ചു. സപ്ലൈകോ വിൽപന കേന്ദ്രങ്ങളിൽ ഡിസ്പ്ലേ, പാക്കിങ്, സെക്യൂരിറ്റി തുടങ്ങിയ ജോലികൾക്ക് വിറ്റുവരവിന് ആനുപാതകമായാണ് ദിവസവേതനക്കാരെ നിയോഗിച്ച് വരുന്നത്. തുടർച്ചയായി 89 ദിവസത്തേക്കാണ് ഇവരെ നിയമിക്കുന്നത്. ഇവരുടെ സേവനം തൃപ്തികരമാണെങ്കിൽ രണ്ടോ മൂന്നോ ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും നിയോഗിക്കുകയാണ് പതിവ്. ഇത്തരം ജീവനക്കാരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് മാനദണ്ഡങ്ങൾ ഇതുവരെ നിശ്ചയിച്ചിരുന്നില്ല. പല ജീവനക്കാരും ഇതുസംബന്ധിച്ച് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഹൈകോടതി ഇടപെടലിനെ തുടർന്നാണ് സപ്ലൈകോ ജീവനക്കാരുടെ വിരമിക്കൽ പ്രായമായ 58 വയസ്സ് ദിവസവേതനക്കാർക്കും ബാധകമാക്കുന്നതിന് ശിപാർശ ചെയ്തത്. മേയ് 26നാണ് സപ്ലൈകോ ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കിയത്. താൽക്കാലികമായി അയ്യായിരത്തോളം ജീവനക്കാരാണ് സപ്ലൈകോയിൽ ജോലി ചെയ്തുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.