മാലിന്യം തള്ളുന്നവര്‍ക്കെതിരെ കർശന നടപടി തേഞ്ഞിപ്പലം: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിൽ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡൻറ് പി. മിഥുനയുടെ അധ്യക്ഷതയില്‍ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. കൊതുകുവളരാന്‍ സാഹചര്യം ഒരുക്കുന്നവര്‍ക്ക് പിഴ ചുമത്തും. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കി. ജൂണ്‍ 11, 12 തീയതികളില്‍ വാര്‍ഡ് തലത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം നടത്തും. പൊതു ജലസ്രോതസ്സുകള്‍ ക്ലോറിനേഷന്‍, 14ന് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന, ഞായറാഴ്ചകളില്‍ ഡ്രൈഡേ ആചരണം എന്നിവ നടത്തും. ജുമുഅ പ്രാര്‍ഥനകളിൽ പൊതുജനാരോഗ്യ സന്ദേശങ്ങള്‍ നല്‍കണം. ആഴ്ചയിലൊരിക്കല്‍ സ്ഥാപന പരിശോധന നടത്തും. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. പഞ്ചായത്തിലെ സ്ഥാപനങ്ങളില്‍ ഹരിത ചട്ടം കർശനമാക്കും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പേങ്ങാട് അബ്ദുൽ ഖാദര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇസ്മായിൽ, മോഹന്‍ദാസ്, യു. രാമന്‍കുട്ടി, അഹമ്മദ് കബീര്‍, എ. മുഹമ്മദ് മുസ്തഫ, പി. ഷാജു, നാരായണി, സാബിറ, പഞ്ചായത്ത് സെക്രട്ടറി ജോൺ, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വി.പി. ദിനേഷ്, യൂത്ത് കോഒാഡിനേറ്റര്‍ മുനീര്‍, കെ.പി. മുസ്തഫ തങ്ങള്‍, ലത്തീഫ് കൂട്ടാലുങ്ങൽ, നാഗന്‍, അബ്ദുൽ ജലീല്‍, ഉമ്മളത്ത് ഗോപാലൻ, ചാലില്‍ ഹംസ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളീധരന്‍ നിപ ബോധവത്കരണ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.