പഞ്ചായത്ത് അംഗം നീലകണ്ഠന് വിശുദ്ധിയുടെ അഞ്ചാംവർഷം അരീക്കോട്: കാവനൂർ ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് അംഗം വി.പി. നീലകണ്ഠനിത് ആത്മചൈതന്യം നൽകുന്ന നോമ്പിെൻറ അഞ്ചാംവർഷം. 2013ൽ പൊലീസിൽനിന്ന് എസ്.െഎ ആയി വിരമിച്ചതാണ് വട്ടപ്പറമ്പിൽ നീലകണ്ഠൻ. അതിനുശേഷമാണ് നോമ്പെടുക്കാൻ ആരംഭിച്ചത്. പുലർച്ച എണീറ്റ് അത്താഴത്തിന് ഭക്ഷണം ഒരുക്കി വിളമ്പി നൽകുന്നത് ഭാര്യ ദേവകിയാണ്. എല്ലാമതത്തിലും നോമ്പുണ്ടെങ്കിലും റമദാൻ വ്രതം പ്രത്യേകതകൾ നിറഞ്ഞതാണെന്നും ആത്മ സംസ്കരണം ഏറ്റവും ഉത്തമമായ രീതിയിൽ നടത്താൻ ഇത് പര്യാപ്തമാണെന്നും നീലകണ്ഠൻ പറയുന്നു. 34 വർഷമായി ശബരിമല ദർശനത്തിന് പോകുകയും 25 വർഷത്തോളം അവിടെ പൊലീസ് ഡ്യൂട്ടിയും ചെയ്തയാളാണ് നീലകണ്ഠൻ. ഹൈന്ദവ വിവാഹങ്ങൾ റമദാൻ നോമ്പ് കാലത്ത് നടത്താത്തത് ഈ നാടിെൻറ ഹൃദയ വിശുദ്ധിയാണെന്നും മതേതരത്വം കാത്ത് സംരക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണെന്നും അദ്ദേഹം പറയുന്നു. എൽ.ഡി.എഫ് അംഗമാണ് നീലകണ്ഠൻ. മക്കൾ: നിത്യ, നീതു, അഭിലാഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.