മഞ്ചേരി: നാഷനല്‍ വിമൻസ് ഫ്രണ്ട് ദേശീയ പ്രസിഡൻറ് എ.എസ്. സൈനബക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയതിന് ചാനല്‍ അധികൃതര്‍ക്ക് കോടതി നോട്ടീസ്. ടൈംസ് നൗ ചാനല്‍ തലവന്‍ രാഹുല്‍ ശിവശങ്കർ, വര്‍ത്താവതാരകന്‍ ആനന്ദ് നരസിംഹന്‍ എന്നിവരോട് ആഗസ്റ്റ് 30ന് നേരിട്ട് ഹാജരാവാനാണ് മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഹാദിയ കേസിെൻറ പശ്ചാത്തലത്തില്‍ ടൈംസ് നൗ പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സൈനബ നല്‍കിയ പരാതിയിലാണ് മജിസ്ട്രേറ്റിെൻറ ഉത്തരവ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30ന് ചാനലില്‍ സൈനബയുടെ അഭിമുഖമടക്കം വാര്‍ത്ത വന്നിരുന്നു. ഇതര മതവിഭാഗങ്ങളിലുള്ള പെണ്‍കുട്ടികളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്താന്‍ സൈനബയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നായിരുന്നു വാര്‍ത്ത. ഇത് അടിസ്ഥാനരഹിതവും ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി സൈനബ രംഗത്തുവന്നു. അഭിമുഖത്തിലെ ഏതാനും ഭാഗങ്ങള്‍ വാസ്തവവിരുദ്ധമായി വാര്‍ത്തയാക്കി പ്രചരിപ്പിച്ചെന്നായിരുന്നു അവരുടെ വാദം. ഇത് അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന്് കാണിച്ച് മലപ്പുറം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. പരാതിക്കാരി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് ചാനലിന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.