എടക്കര: നിര്‍ധന യുവാവ് കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. വഴിക്കടവ് മണല്‍പാടത്തെ വി.കെ. സുധീഷാണ് (33) സുമനസ്സുകളുടെ സഹായം തേടുന്നത്. പിതാവിെൻറ മരണത്തോടെ കുടുംബം പോറ്റേണ്ട ബാധ്യത ഏല്‍ക്കേണ്ടിവന്ന സുധീഷിന് ആറുമാസം മുമ്പാണ് രോഗം പിടിപെടുന്നത്. കരള്‍ മാറ്റിവെക്കാൻ 22 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ചികിത്സ നടത്തിയ ആശുപത്രി അധികൃതര്‍ അറിയിച്ചത്. സുധീഷിെൻറ മാതാവ് കരള്‍ പകുത്തുനല്‍കാന്‍ തയാറായിട്ടുമുണ്ട്. എന്നാല്‍, ശസ്ത്രക്രിയക്കുള്ള പണം കെണ്ടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് സഹായനിധി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു ചെയര്‍മാനായും വൈസ് പ്രസിഡൻറ് പി.ടി. സാവിത്രി വൈസ് ചെയര്‍പേഴ്സനായും സുനില്‍ കാരക്കോട് കണ്‍വീനറായും 27 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. എസ്.ബി.ഐ മണിമൂളി ശാഖയില്‍ ജോയൻറ് അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 20384612531, ഐ.എഫ്.എസ്.സി: SBIN0008642. യോഗത്തില്‍ പി.സി. നാഗന്‍, മൂച്ചിക്കാടന്‍ മുഹമ്മദ്, വി.കെ. മൊയ്തീന്‍കുട്ടി, കെ.വി. ജയപ്രകാശ്, ബൈജു പാലാട്, ഹഫ്സത്ത് പുളിക്കല്‍, ഇബ്രാഹിം മണിമൂളി, അനില്‍ റഹ്മാന്‍, പി.കെ. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ഫോൺ: 9446667050 (ചെയർ.), 9447751324 (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.