പൂക്കോട്ടുംപാടം: ഇടവിളയായി നടത്തിയ എള്ള് കൃഷി അപ്രതീക്ഷിതമായ വേനല്‍ മഴയില്‍ നശിച്ചു. വനിത കര്‍ഷകയായ പറയറ്റ പത്മാവതി ആനമുണ്ട പാടശേഖരത്തില്‍ പാകിയ എള്ള് കൃഷിയാണ് വെള്ളം കയറി നശിച്ചത്. പരമ്പരാഗതമായി നെല്‍കൃഷി നടത്തിവരുന്ന പത്മാവതിക്ക് കാലാവസ്ഥ വ്യതിയാനം കാരണം കഴിഞ്ഞ വിളവില്‍ 40,000 രൂപയോളം നെല്‍കൃഷിയില്‍ നഷ്ടം വന്നിരുന്നു. നഷ്ടം ഇടവിളയായ എള്ളുകൃഷിയിലൂടെ തിരിച്ചു പിടിക്കാനിരിക്കെയാണ് വേനല്‍ മഴ വില്ലനായത്. സ്വന്തം ഭൂമിക്കു പുറമേ പാട്ടത്തിനെടുത്തതുമായ രണ്ടര ഏക്കർ കൃഷിയിടത്തിലാണ് എള്ളും കൃഷി നടത്തിയത്. ആവശ്യമായ വളംനല്‍കി നല്ല വളര്‍ച്ചയില്‍ എത്തി വിളവെടുക്കാന്‍ പാകമായി നില്‍ക്കെയാണ് കാലാവസ്ഥ വീണ്ടും പത്മാവതിയുടെ പ്രതീക്ഷ തകര്‍ത്തത്. നെല്‍കൃഷിയെ ആശ്രയിച്ചാണ് പത്മാവതിയും ഭര്‍ത്താവും സഹോദരിമാരും അടങ്ങിയ കുടുംബത്തിെൻറ ജീവിതം. വിവിധ ബാങ്കുകളില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ വായ്പയെടുത്താണ് കഴിഞ്ഞതവണ തന്നെ നെല്‍കൃഷിയിറക്കിയത്. ഇപ്പോള്‍ എള്ളുകൃഷിക്ക് 16,000 രൂപയും നഷ്ടമായി. കാര്‍ഷിക നഷ്ടങ്ങള്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ സംവിധാനം വേണമെന്നും അത് യഥാ സമയങ്ങളില്‍ ലഭിക്കാതെ പോകുന്നതാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ ഇടയാക്കുന്നതെന്നും ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.