നിലമ്പൂർ: ബസും വാനും കൂടിയിടിച്ച് കുട്ടികൾ ഉൾെപ്പടെ കുടുംബത്തിലെ ആറുപേർ മരിച്ച മമ്പാട് പൊങ്ങല്ലൂരിലെ അപകട സ്ഥലത്ത് റോഡിനിരുഭാഗത്തും ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും ഇവിടെ റോഡ് വീതി കൂട്ടണമെന്നും ആവശ‍്യപ്പെട്ട് പൊതുമരാമത്തിന് ഗ്രാമപഞ്ചായത്ത് കത്ത് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിഫ്ന നജീബിെൻറ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിച്ച ശേഷമാണ് കത്ത് നൽക്കാൻ തീരുമാനിച്ചത്. സംഘത്തോടൊപ്പം പൊലീസുമുണ്ടായിരുന്നു. അപകടത്തിൽ മരണപ്പെട്ടവരുടെ വീടുകളും സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.