മലപ്പുറം: വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ മലപ്പുറം മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയിൽ അറിയിച്ചു. ലൈൻ കൺവേർഷനും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കലുമാണ് നടന്നുവരുന്നതെന്നും ഊരകം സെക്ഷനിലെ രണ്ട് വോൾട്ടേജ് കൂട്ടൽ പ്രവൃത്തികൾ പൂർത്തിയായതായും പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മഞ്ചേരി സർക്കിളിന് കീഴിലെ ആനക്കയം, മഞ്ചേരി നോർത്ത്, മലപ്പുറം വെസ്റ്റ്, വള്ളുവമ്പ്രം, മലപ്പുറം ഈസ്റ്റ്, ചട്ടിപ്പറമ്പ് സെക്ഷൻ പരിധിയിലെ പ്രദേശങ്ങളും തിരൂർ സർക്കിൾ ഊരകം സെക്ഷനിലെ ചില സ്ഥലങ്ങളുമാണ് മലപ്പുറം മണ്ഡലത്തിൽ വരുന്നത്. ഊരകം സെക്ഷനിലെ അപ്പക്കാട്-പുളിയേറ്റ് ഇൻറർ ലിങ്കിങ് വർക്ക് (400 മീ.), പുളിയേറ്റ്-അപ്പക്കാട് കൺവേർഷൻ (210 മീ.) പദ്ധതികളാണ് പൂർത്തിയായതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.