കുസാറ്റ് ബി.ടെക്: പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു

കൊച്ചി: കൊച്ചി സർവകലാശാല ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ ബി.ടെക്, ഇൻറഗ്രേറ്റഡ് എം.എസ്സി ഫോട്ടോണിക്സ് പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു. കോട്ടയം കുറുപ്പന്തറ പുല്ലേങ്കുന്നേൽ വീട്ടിൽ മാത്യു ജോസഫി​െൻറ മകൻ അമൽ മാത്യു ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം ഉള്ളൂർ 'അശ്വതി'യിലെ വി. ബൈജുവി​െൻറ മകൻ സാഹിൽ ശങ്കർ രണ്ടാം റാങ്കും കോഴിക്കോട് മാവിലിപ്പറമ്പ് 'അഭിരാമി'യിൽ എൻ.പി. പ്രതാപ് കുമാറി​െൻറ മകൾ അഭിരാമി എലിസബത്ത് പ്രതാപ് മൂന്നാം റാങ്കും നേടി. എസ്.സി-എസ്.ടി വിഭാഗത്തിൽ വൈക്കം ഇട്ടിത്തറയിൽ വിജയ​െൻറ മകൻ മിഥുൻ വി. ജയ്ക്കാണ് ഒന്നാം റാങ്ക്. രാജ്യത്തി​െൻറ വിവിധഭാഗങ്ങളിലും ദുബൈയും ഉൾെപ്പടെ 133 കേന്ദ്രങ്ങളിലായി മൊത്തം 17,237 വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 11,645 പേർ ബി.ടെക് പ്രവേശനത്തിന് യോഗ്യത നേടി. റാങ്ക് പട്ടികയും മറ്റ് വിശദാംശങ്ങളും www.cusat.nic.in വെബ്സൈറ്റിൽ ലഭ്യമാണ്. യോഗ്യരായ വിദ്യാർഥികൾക്ക് അവരുടെ ഓപ്ഷനുകളും പ്ലസ് ടു മാർക്കും ആറിന് ഉച്ചക്ക് രണ്ടുമുതൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഐ.ആർ.ആർ.എ വിഭാഗം അറിയിച്ചു. എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ (ലാറ്ററൽ എൻട്രി), ബി.ടെക് (ലാറ്ററൽ എൻട്രി) എന്നിവയുടെ ഫലങ്ങൾ സർവകലാശാല വെബ്സൈറ്റിലുണ്ട്. ഇൻറഗ്രേറ്റഡ് എം.എസ്സി, എം.എ (ഹിന്ദി), എം.എ (അപ്ലൈഡ് ഇക്കണോമിക്സ്) ഫലങ്ങൾ ആറിന് പ്രസിദ്ധീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.