പൂക്കോട്ടുംപാടം: തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവതി പൊലീസിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. ചൊവ്വാഴ്ച രാവിലെയാണ് പൂക്കോട്ടുംപാടം അങ്ങാടിക്ക് സമീപം പലയിടങ്ങളിലായി മൂന്നിലധികം തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. ഇതറിഞ്ഞ അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ദിവ്യാ ദിവാകരനാണ് സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൂക്കോട്ടുംപാടം പൊലീസും പഞ്ചായത്ത് അധികൃതരും ചത്ത നായ്ക്കളെ അമരമ്പലം മൃഗാശുപത്രിയിലെത്തിച്ചു. മൂത്തേടം വെറ്ററിനറി സര്‍ജന്‍ ഡോ. സജി തോപ്പില്‍, കരുളായി വെറ്ററിനറി സര്‍ജന്‍ ഡോ. എ.ആര്‍. ഷാലി എന്നിവര്‍ ചേര്‍ന്ന് പോസ്റ്റ്മോർട്ടം നടത്തി. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ കോഴിക്കോട് ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കയച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത, സെക്രട്ടറി വി. ശിവദാസന്‍ നായർ, പൂക്കോട്ടുംപാടം എസ്.ഐ.പി. വിഷ്ണു, പരാതിക്കാരി ദിവ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോര്‍ട്ടവും തുടര്‍നടപടികളും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.