കശ്​മീരിൽ സേന ക്യാമ്പിനു നേരെ ഗ്രനേഡ്​ ആക്രമണം

ശ്രീനഗർ: കശ്മീരിൽ കരസേന ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം. ഉത്തര കശ്മീരിലെ ബന്ദിപ്പുര ജില്ലയിലെ ഹജ്ജാൻ പൊലീസ് സ്റ്റേഷന് സമീപമാണ് രാത്രി എട്ടരയോടെ ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. കരസേനയുടെ 30 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷ​െൻറ ഇരുഭാഗങ്ങളിൽനിന്നുമായാണ് ഗ്രനേഡെറിഞ്ഞത്. സേന ഉടനടി പ്രത്യാക്രമണം നടത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മേഖല കനത്ത സൈനിക നിയന്ത്രണത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.