മരണമെത്തിയത്​ വീടിന്​ വിളിപ്പാടകലെ

നിലമ്പൂർ: പുതുതായി കുടുംബത്തിലേക്ക് വന്ന കൺമണിയെ കണ്ട് മനം നിറഞ്ഞ് മടങ്ങുന്നതിനിടെ അക്ബറിനെയും കുടുംബാംഗങ്ങളെയും മരണം തട്ടിയെടുത്തത് വീട് എത്തുന്നതിന് തൊട്ടുമുമ്പ്. ഒരു ഗ്രാമത്തെ മുഴുവനുമാണ് ദുരന്തം കണ്ണീരിലാഴ്ത്തിയത്. അക്ബർ അലിയുടെ സഹധർമിണി നസ്റിൻ ഞായറാഴ്ച വൈകീട്ടാണ് നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. എടവണ്ണ സ്വകാര‍്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിനെ കണ്ടു മടങ്ങുമ്പോഴായിരുന്നു മരണത്തിേലക്ക് അക്ബർ വണ്ടിയോടിച്ചത്. വീടി​െൻറ ഏകദേശം 300 മീറ്റർ അകലെയാണ് അപകടം സംഭവിക്കുന്നത്. മരിച്ച ഷിഫക്ക്് ആറുമാസം പ്രായമായ ആണ്‍കുഞ്ഞും ഭർതൃസഹോദരിയുടെ മകള്‍ ഷിഫ ആയിഷക്ക് നാലുമാസം പ്രായമായ കുഞ്ഞുമുണ്ട്. അലി അക്ബറും കുടുംബവും മമ്പാട് പുള്ളിപ്പാടം കാരച്ചാലിലായിരുന്നു താമസിച്ചിരുന്നത്. എട്ടുവര്‍ഷത്തോളമായി ഇവര്‍ പൊങ്ങല്ലൂരിലാണ്. തിങ്കളാഴ്ചയുണ്ടായ അപകടസ്ഥലത്ത് നിന്ന് നൂറു മീറ്റര്‍ അകലെയാണ് കഴിഞ്ഞ വര്‍ഷം ബസ് അപകടത്തില്‍പ്പെട്ട് നാല് ജീവന്‍ നഷ്ടപ്പെട്ടത്. അന്നും ജീവൻ പൊലിഞ്ഞത് നാട്ടുകാരുടേത് തന്നെയായിരുന്നു. ഇതി​െൻറ നൊമ്പരം മായുന്നതിന് മുമ്പാണ് ഹൃദയഭേദകമായ മറ്റൊരു ദുരന്തംകൂടിയുണ്ടായത്. എടവണ്ണ പൊലീസും നിലമ്പൂര്‍ പൊലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേർന്ന് നിമിഷങ്ങൾക്കകം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് പേരുടേത് മടക്കമില്ലാത്ത യാത്രയായി. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം വൈകീട്ട് നാലരയോടെയാണ് പൂർവസ്ഥിതിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.