മലപ്പുറം: കൊതുകുവളർത്തൽ കേന്ദ്രങ്ങളായി കലക്ടറേറ്റ് വളപ്പിൽ ഉൾപ്പെടെ ജില്ലയുടെ പലഭാഗങ്ങളിൽ കിടക്കുന്ന തൊണ്ടിവാഹനങ്ങൾ മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടറുടെ ഉറപ്പ്. ഇതുസംബന്ധിച്ച് വരുന്ന വാർത്തകൾ ഗൗരവത്തിലെടുക്കുമെന്നും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ല ഭരണകൂടം മുൻഗണന നൽകുമെന്നും കലക്ടർ അമിത്മീണ പറഞ്ഞു. 'സിവിൽ സ്റ്റേഷനിലെ കൊതുകുവളർത്തൽ കേന്ദ്ര'ത്തെ സംബന്ധിച്ച് വന്ന 'മാധ്യമം' വാർത്ത തിങ്കളാഴ്ച നിപ ജാഗ്രത യോഗത്തിൽ പെങ്കടുത്തവർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കലക്ടറുടെ പ്രതികരണം. തൊണ്ടിവാഹനങ്ങൾ വലിയ പ്രശ്നമാണ്. 20 കൊല്ലം മുമ്പ് പിടിച്ചിട്ടതുവരെ കൂട്ടത്തിലുണ്ട്. കാര്യമായി ലേലം നടന്നിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 25,000ത്തിലധികം വാഹനങ്ങളാണ് കിടക്കുന്നത്. ഒരുവർഷത്തിനകം ഇവയെല്ലാം മാറ്റുമെന്നും അമിത്മീണ ഉറപ്പുനൽകി. നാടും നഗരവും കാടും വൃത്തിയാക്കി കൊതുകുകളുടെ ഉറവിടം നശിപ്പിക്കണമെന്ന് ഉത്തരവിറക്കുന്ന ആരോഗ്യവകുപ്പ് ജില്ല ഒാഫിസിെൻറ പിന്നിൽ കുപ്പിയും പ്ലാസ്റ്റിക് പാത്രങ്ങളും കൊണ്ട് നിറഞ്ഞ നിലയിലാണ്. ഇവയിലൊക്കെയും കൂത്താടികൾ പെരുകുകയാണ്. ശുചിമുറിയിലെ വെള്ളം ഒഴുക്കിവിടുന്നത് സമീപത്തെ ഒാടയിലേക്കാണ്. സിവിൽ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങുകളിൽ വിളമ്പുന്ന ഭക്ഷണ മാലിന്യവും ഡിസ്പോസിബ്ൾ േപ്ലറ്റുകളും കടലുണ്ടിപ്പുഴയുടെ ഭാഗത്ത് തള്ളുന്നത് സംബന്ധിച്ചും തൊണ്ടിവാഹനങ്ങളിൽ വെള്ളം നിറഞ്ഞ് കൊതുകുവളരുന്നതിനെ കുറിച്ചും തിങ്കളാഴ്ച 'മാധ്യമം' വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.