മലപ്പുറം: സമഗ്ര ശിക്ഷ അഭിയാന് കീഴിൽ ഐ.ഇ.ഡി റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നതിന് ജൂൺ ആറ്, ഏഴ് തീയതികളിൽ നടത്താൻ നിശ്ചയിച്ച . ഐ.ഇ.ഡി സെക്കൻഡറി വിഭാഗം, ഐ.ഇ.ഡി എലമെൻററി വിഭാഗം എന്നിവയുടെ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ വകുപ്പിൽ ഒഴിവ് മലപ്പുറം: മഴക്കാല രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി 59 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്കും ജില്ല വെക്ടർ കൺേട്രാൾ യൂനിറ്റിലേക്കും കണ്ടിൻജൻസി ജീവനക്കാരെ നിയമിക്കുന്നു. എട്ടാം ക്ലാസ് പാസായിട്ടുള്ള സർട്ടിഫിക്കറ്റ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി ജൂൺ ഏഴിന് ജില്ല മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0483 2730313. എംപ്ലോയ്മെൻറ് ഓഫിസിൽ രജിസ്േട്രഷൻ നിർത്തി മലപ്പുറം: ജില്ലയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രജിസ്േട്രഷൻ പുതുക്കൽ/സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവ നിർത്തിവെച്ചതായി ജില്ല എംപ്ലോയ്മെൻറ് ഓഫിസർ അറിയിച്ചു. ഉദ്യോഗാർഥികൾക്ക് www.employmentkerala.gov.in സൈറ്റിലൂടെ ഇവ നിർവഹിക്കാം. ഫോൺ 0483 2734904.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.