മമ്പാട്: അലി അക്ബറും രണ്ട് സഹോദരന്മാരും ഏഴു സഹോദരികളുമടക്കം ഒമ്പത് വർഷത്തോളമായി പൊങ്ങല്ലൂരിലാണ് കൂട്ടുകുടുംബമായി താമസിക്കുന്നത്. അടുത്തിടെയാണ് ഒരു സഹോദരൻ വീടുവെച്ച് മാറിയത്. എടവണ്ണ പെട്രോൾ പമ്പിന് സമീപം ഒർജിൻ ബേക്കറി നടത്തുകയാണ് അലി അക്ബർ. എടവണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രസവം കഴിഞ്ഞ് കിടക്കുന്ന അലി അക്ബറിെൻറ ഭാര്യ നസ്റിന് കൂട്ടിരിക്കുകയായിരുന്നതിനാൽ മകൻ നജാദ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. എടവണ്ണയിൽ ഇന്ന് ഹർത്താൽ മമ്പാട്: പൊങ്ങല്ലൂർ വാഹനാപകടത്തിൽ അനുശോചിച്ച് ചൊവ്വാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകീട്ട് ആറുവരെ എടവണ്ണയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.