പാലക്കാട്: കാലാവസ്ഥ മാറ്റത്തിൽ വനനശീകരണം മുഖ്യകാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുമ്പോഴും രാജ്യത്തെ വനഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്നതായി റിപ്പോർട്ട്. 2017-2018 വർഷത്തിൽ മാത്രം 41344.49 ഹെക്ടർ വനഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. വനം, പരിസ്ഥിതി മന്ത്രാലയത്തിെൻറ 2017-2018 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1980ലെ വനസംരക്ഷണ നിയമപ്രകാരമാണ് വനഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയത്. 13531.24 ഹെക്ടർ വനഭൂമി വിട്ടുനൽകുന്നതിനുള്ള അനുമതി നൽകി. 27,813.25 ഹെക്ടർ വിട്ടുനൽകാനുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വനഭൂമി ഇതര ആവശ്യങ്ങൾക്ക് വിട്ടുനൽകുന്നത് രാജ്യത്തെ സ്വാഭാവിക വനനശീകരണം വേഗത്തിലാക്കുമെന്ന അഭിപ്രായം മറികടന്നാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. മധ്യപ്രദേശ് (10294.34 ഹെക്ടർ), തെലങ്കാന (5830.31 ഹെക്ടർ), ഒഡിഷ (5737.26 ഹെക്ടർ), ആന്ധ്രപ്രദേശ് (4148.45ഹെക്ടർ) എന്നീ സംസ്ഥാനങ്ങളിലാണ് വനനശീകരണം കൂടുതൽ നടന്നത്. കേരളമാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സംസ്ഥാനത്ത് 0.30 ഹെക്ടർ വനമാണ് ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. ജലസേചനം, ഖനനം എന്നീ ആവശ്യങ്ങൾക്കാണ് കൂടുതൽ വനഭൂമി വിട്ടുനൽകിയത്. ജലസേചന പദ്ധതികൾക്ക് 11468.77 ഹെക്ടർ വനഭൂമി വിട്ടുനൽകിയപ്പോൾ ഖനനാവശ്യങ്ങൾക്ക് 11881.67 ഹെക്ടർ നൽകി. രാജ്യത്തെ വനവിസ്തൃതിയിൽ വർധനവുണ്ടായെന്നാണ് കേന്ദ്രസർക്കാർ റിപ്പോർട്ടിൽ പറയുന്നത്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) റിപ്പോർട്ട് പ്രകാരം 7,08,273 ച.കിലോമീറ്ററാണ് രാജ്യത്തെ വനവിസ്തൃതി. 2015ൽ 7,01,673 ച. കിലോമീറ്ററായിരുന്നു വനവിസ്തൃതി. എന്നാൽ, സർക്കാർ കണക്കുകൾ സാങ്കേതികമാണെന്നും രാജ്യത്തെ സ്വാഭാവിക വനവിസ്തൃതി കുറഞ്ഞുവരുകയാണെന്നുമാണ് പഠനങ്ങൾ പറയുന്നത്. സർക്കാർ കണക്കിൽ പ്ലാേൻറഷൻ ഭൂമി വനപരിധിയിൽ ഉൾപ്പെടുന്നതാണ് വനവിസ്തൃതി വർധിക്കാൻ കാരണമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. എഫ്.എസ്.ഐ റിപ്പോർട്ട് പ്രകാരം രണ്ട് വർഷത്തിനുള്ളിൽ 6778 ച. കി.മീറ്ററാണ് രാജ്യത്തെ വനവിസ്തൃതിയിലെ വർധന. ആന്ധ്രപ്രദേശ്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് വനവിസ്തൃതിയിൽ വൻ വർധനയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. 1043 ച.കി.മീറ്ററാണ് കേരളത്തിലെ വർധന. മാസങ്ങൾക്ക് മുമ്പാണ് പരിസ്ഥിതി, വനം, കാലാവസ്ഥ നിയമത്തിൽ കേന്ദ്രസർക്കാർ കാതലായ മാറ്റങ്ങൾ വരുത്തിയത്. വനഭൂമിയിൽ സ്വകാര്യവ്യക്തികൾക്ക് അനുമതി നൽകിയും വനഭൂമി ഏറ്റെടുക്കുമ്പോഴുള്ള നിബന്ധനകൾ ലഘൂകരിച്ചുമാണ് കേന്ദ്രസർക്കാർ നിയമഭേദഗതി വരുത്തിയത്. പ്രജീഷ് റാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.