ആയിഷ ബീവിക്ക് അന്തിയുറങ്ങാൻ കെ.എം.സി.സിയുടെ സ്നേഹവീട്

മലപ്പുറം: മകനെ കൊന്നയാളോട് പൊറുത്ത ആയിഷ ബീവിക്ക് കെ.എം.സി.സി വീട് വെച്ച് നല്‍കും. ഒറ്റപ്പാലം സ്വദേശി ആഷിഫിനെ കൊലപ്പെടുത്തിയതിന് സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകിടക്കുകയായിരുന്ന ഉത്തർപ്രദേശുകാരൻ മുഹർറം അലി ഷഫീഉല്ലക്ക് മാപ്പ് നല്‍കി രക്ഷപ്പെടുത്തിയ മാതാവി​െൻറ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് കെ.എം.സി.സി വീട് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. പാണക്കാട്ട് നടന്ന ചടങ്ങില്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നടത്തി. സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് നിർമാണം. മൂന്ന് ദിവസം മുമ്പ് പാണക്കാട്ട് വെച്ചാണ് ആയിഷ ബീവി പ്രതിയുടെ ഭാര്യയോട് മാപ്പ് നല്‍കിയതായി അറിയിച്ചത്. വീട് പ്രഖ്യാപന ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, കെ.എം.സി.സി ഭാരവാഹികളായ ഖാദര്‍ ചെങ്കള, ഡോ. അബ്ദുസ്സലാം, ഇബ്രാഹിം മുഹമ്മദ്, ടി.കെ. കുഞ്ഞാലസ്സന്‍കുട്ടി, അബ്ദുസ്സലാം, അബ്ദുറഹ്മാന്‍ ദാരിമി, മജീദ് കൊടശ്ശേരി, സി.പി. ഗഫൂര്‍, സിദ്ദീഖ് വയനാട്, അഫ്‌സല്‍ ചേളാരി, അബൂബക്കര്‍ ഹാജി, റസാഖ് എടരിക്കോട്, ഷറഫുദ്ദീന്‍ വാളക്കുളം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.