എടപ്പാൾ: പത്ത് വയസ്സുകാരിയെ തിയറ്ററില്‍ വ്യാപാര പ്രമുഖന്‍ പീഡിപ്പിച്ച കേസില്‍ തിയറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാളിലെ ശാരദ തിയറ്റര്‍ ഉടമ ഇ.സി. സതീശനെയാണ് (53) തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കേസന്വേഷിക്കുന്ന ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ഷാജി വര്‍ഗീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമത്തിലെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം തിയറ്റർ ഉടമക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചത് വിവാദമായതോടെ നിസ്സാര വകുപ്പ് ചുമത്തുകയായിരുന്നു. ഉച്ചക്ക് 12.30നാണ് സതീശനെ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നത്. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുൾപ്പെടെയുള്ള ആരോപണങ്ങളാണ് അന്വേഷണ സംഘം ഉയര്‍ത്തിയത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയതെന്ന വിവരം പറയാന്‍ പൊലീസ് തയാറായില്ല. ഇതിനിടെ തിയറ്റര്‍ ഉടമയെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തെന്ന പ്രചാരണം പുറത്തെത്തിയതോടെ വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ഉൾപ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതോടെ പീഡന വിവരം പൊലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച്ച വരുത്തി എന്നതിന് പോക്സോ നിയമത്തിലെ 19ല്‍ 1 വകുപ്പ് മാത്രം ചുമത്തുകയായിരുന്നു. രണ്ട് പേരുടെ സ്റ്റേഷന്‍ ജാമ്യത്തില്‍ സതീശനെ വൈകീട്ട് മൂന്നോടെ വിട്ടയച്ചു. ഏപ്രില്‍ 18നാണ് പാലക്കാട് തൃത്താല സ്വദേശി കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി, തിയറ്ററില്‍ വെച്ച് മാതാവിെൻറ സാന്നിധ്യത്തിൽ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ തിയറ്ററിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. സംഭവം വിവാദമായതോടെ മൊയ്തീൻകുട്ടിയേയും പെൺകുട്ടിയുടെ മാതാവിനേയും അറസ്റ്റ് ചെയ്യുകയും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ കെ.ജി. ബേബിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തിയറ്റർ ഉടമക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും ബി.ജെ.പിയും എടപ്പാളില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.