'ക‌ണ്‍സെഷ‌ന്‍ അനുവ‌ദിക്കണം'

മ‌ല‌പ്പുറം: വിദ്യാര്‍ഥിക‌ള്‍ക്ക് കെ.എസ്.ആര്‍.ടി.സി ന‌ല്‍കുന്ന‌ ക‌ണ്‍സെഷ‌ന്‍ പാസുക‌ളുടെ എണ്ണം വ‌ര്‍ധിപ്പിക്ക‌ണ‌മെന്നും മുഴുവ‌ന്‍ ബ‌സുകളിലും ക‌ണ്‍സെഷ‌ന്‍ അനുവ‌ദിക്ക‌ണ‌മെന്നും കാമ്പസ് ഫ്ര‌ണ്ട് മ‌ല‌പ്പുറം ഈസ്റ്റ് ജില്ല കൗണ്‍സില്‍ യോഗം ആവ‌ശ്യ‌പ്പെട്ടു. കൂടുത‌ല്‍ വിദ്യാര്‍ഥിക‌ള്‍ പ‌ഠിക്കുന്ന‌ ജില്ല‌യെന്ന‌ നില‌ക്ക് കൂടുത‌ല്‍ പാസുക‌ള്‍ ന‌ല്‍കണം. 950 പേർക്ക് മാത്ര‌മേ ആനുകൂല്യം ല‌ഭിക്കുന്നുള്ളൂ. നില‌വില്‍ ക‌ണ്‍സെഷ‌ന്‍ അനുവ‌ദിച്ച‌ മഞ്ചേരി-തിരൂര്‍ റൂട്ടില്‍ വിദ്യാര്‍ഥി പരിധി ഉയര്‍ത്തണമെന്നും മറ്റു സര്‍വിസുകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ല ക‌ലക്ട‌ർക്ക് നിവേദനം നൽകി. യോഗത്തിൽ ജില്ല പ്ര‌സിഡ‌ൻറ് അര്‍ഷ‌ഖ് വാഴ‌ക്കാട് അധ്യ‌ക്ഷ‌ത‌ വ‌ഹിച്ചു. ഇസ്തിഫ‌ റോഷ‌ന്‍, ഷ‌ഹീറുദ്ദീന്‍ പ‌റ‌മ്പ‌ന്‍, മുന്‍ഷിര്‍, ഇക്രാം എന്നിവ‌ര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.