അറവുമാലിന്യം തള്ളൽ വ്യാപകം *കോഹിനൂറിൽ 50 ചാക്ക് മാലിന്യം തള്ളി

അറവുമാലിന്യം തള്ളൽ വ്യാപകം *കോഹിനൂറിൽ 50 ചാക്ക് മാലിന്യം തള്ളി വള്ളിക്കുന്ന്: പകർച്ചവ്യാധികൾക്കെതിരെ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രത പുലർത്തുമ്പോൾ വാഹനങ്ങളിൽ എത്തിച്ച് അറവുമാലിന്യങ്ങൾ തള്ളുന്നത് വ്യാപകമാകുന്നു. അറവുമാലിന്യം സംസ്കരിക്കാൻ എന്ന വ്യാജേന അറവുകടകളിൽനിന്ന് പണം ഈടാക്കി മാലിന്യങ്ങൾ കൊണ്ടുപോകുന്ന സംഘങ്ങളാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. പുഴുവരിക്കുന്ന നിലയിൽ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളാണ് ചാക്കുകളിൽ തള്ളുന്നത്. അയൽ ജില്ലകളിൽ നിന്നുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാത്രി ജനവാസകേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നു. ഞായറാഴ്ച രാത്രി തേഞ്ഞിപ്പലം കോഹിനൂറിൽ 50ഓളം ചാക്ക് മാലിന്യമാണ് ഒഴിവാക്കിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് അറവുമാലിന്യം ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സഫിയ, വൈസ് പ്രസിഡൻറ് സതി, പഞ്ചായത്ത് അംഗങ്ങളായ ഹഫ്സത് ബീവി, ആശാലത, ഷിജു, അസി. സെക്രട്ടറി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. പിന്നീട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യം കുഴിച്ചുമൂടി. ഫോട്ടോ. തേഞ്ഞിപ്പലം കോഹിനൂറിൽ അറവുമാലിന്യം തള്ളിയത് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.