കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം: പള്ളിക്കലിൽ കാര്‍ ഓട്ടോയിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ഓട്ടോ യാത്രക്കാരായ പള്ളിക്കല്‍ മാവിഞ്ചോടിനടുത്ത് താമസിക്കുന്ന മുഹമ്മദ് കുട്ടി (55), ഭാര്യ റുഖിയ (42), ഇവരുടെ മകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കോഴിപ്പുറത്താണ് അപകടം. പള്ളിക്കല്‍ ബസാര്‍ ഭഗത്തുനിന്ന് കാക്കഞ്ചേരി ഭാഗത്തേക്ക് ഓട്ടോയില്‍ പോവുകയായിരുന്ന ഇവരെ അമിത വേഗത്തില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു. ഓട്ടോയിൽനിന്ന് ഏറെ സാഹസപ്പെട്ടാണ് പരിക്കേറ്റവരെ നാട്ടുകാര്‍ പുറത്തെടുത്തത്. കാര്‍ റോഡരികിലെ ഷെഡ് തകര്‍ത്ത് മതിലില്‍ ഇടിച്ചാണ് നിന്നത്. ഫേട്ടോ: പള്ളിക്കൽ കോഴിപ്പുറത്ത് അപകടത്തില്‍പ്പെട്ട കാറും ഓട്ടോയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.